പ​ച്ച​ക്ക​റി​ക്കൃ​ഷി​യിൽ വി​ജ​യം വ​രി​ച്ച് യു​വ​ക​ർ​ഷ​ക​ൻ
Monday, December 10, 2018 12:47 AM IST
ഒ​റ്റ​ത്ത​റ: പ​ച്ച​ക്ക​റി​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​ചെ​യ്ത് വി​ജ​യ​ത്തി​ന്‍റെ വി​ള​വെ​ടു​ക്കു​ക​യാ​ണ് പ​രേ​ങ്ങ​ൽ ഹ​ബീ​ബ്. പൊ​ൻ​മ​ള മു​ട്ടി​പ്പാ​ല​ത്തെ വീ​ട്ടു​മു​റ്റ​ത്താ​ണ് കൃ​ഷി​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ഴ​യ​ഓ​ടു​ക​ൾ കൊ​ണ്ട് ത​ടം​തീ​ർ​ത്ത് അ​തി​ൽ മ​ണ്ണും വ​ള​വും നി​റ​ച്ചാ​ണ് ഹ​ബീ​ബ് കൃ​ഷി​യി​ട​മൊ​രു​ക്കു​ന്ന​ത്. വി​വി​ധ​യി​നം പ​ച്ച​മു​ള​കു​ക​ൾ, പ​യ​ർ, വെ​ണ്ട, ത​ക്കാ​ളി എ​ന്നി​വ​യെ​ന്നും ഹ​ബീ​ബി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ള്ളത്. ഓ​രോ​വ​ർ​ഷ​വും വൈ​വി​ധ്യ​യി​നം പ​ച്ച​ക്ക​റി​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​ചെ​യ്യാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​യ്പ്പ​ക്കൃ​ഷി​യി​ലെ വി​ജ​യ​മാ​ണ് വീ​ണ്ടും പു​തി​യ കൃ​ഷി​യൊ​രു​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഈ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണം ക​ക്ക​രി കൃ​ഷി​യി​ലാ​ക്കി​യ​ത്. അ​തി​ലും വി​ജ​യ​ത്തി​ന്‍റെ വി​ള​വ്കൊ​യ്യാ​ൻ സാ​ധി​ച്ച​താ​യി ഹ​ബീ​ബ് പ​റ​ഞ്ഞു.