ഹൃ​ദ്രോ​ഗ വ്യാ​പ​നം: അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം നി​യ​മംമൂലം നി​യന്ത്രിക്കണമെ​ന്നു ഹൃ​ദ്‌രോ​ഗ​ വി​ദ്ധ​ർ
Monday, December 10, 2018 1:02 AM IST
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗം ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്രം ത​ട​യാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്നു സം​സ്ഥാ​ന​ത്തു നി​ല​വി​ലു​ള്ള​തെ​ന്നും കൊ​ഴു​പ്പും എ​ണ്ണ​യും കൂ​ടി​യ അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി (ഐ​സി​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഹൃ​ദ്രോ​ഗ വ്യാ​പ​ന​ത്തി​ൽ കേ​ര​ളം ഒ​ന്നാ​മ​തു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഐ​സി​സി കേ​ര​ള സെ​ക്ര​ട്ട​റി ഡോ.​എ​സ്.​എ​സ് ബി​നു​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മം​ഗ​ളാ​ന​ന്ദ​നും വി​ശ​ദീ​ക​രി​ച്ചു.

ഹൃ​ദ്രോ​ഗ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് വ​ശ​പ്പെ​ടു​ന്ന ജ​നി​ത​ക ഘ​ട​ന​യാ​ണ് പൊ​തു​വേ മ​ല​യാ​ളി​യു​ടേ​ത്. കൊ​ഴു​പ്പു കൂ​ടി​യ ഭ​ക്ഷ​ണം, ഭ​ക്ഷ്യ എ​ണ്ണ​യു​ടെ അ​മി​ത ഉ​പ​യോ​ഗം, വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ൾ, ഫാ​സ്റ്റ് ഫു​ഡ് എ​ന്നി​വ​യെ​ല്ലാം അ​പ​ക​ട​ക​ര​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. അ​നാ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, വ്യാ​യാ​മ​ക്കു​റ​വ്, മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, അ​മി​ത​വ​ണ്ണം എ​ന്നി​വ​കൂ​ടി​യാ​കു​ന്പോ​ൾ പ്ര​ശ്നം രൂ​ക്ഷ​മാ​കു​ന്നു. ന​ല്ല തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ണം. സ​ർ​ക്കാ​ർ ഈ ​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഡോ. ​ബി​നു പ​റ​ഞ്ഞു.

ഹോ​ട്ട​ൽ ടാ​ജ് വി​വാ​ന്‍റ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഐ​സി​സി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ.​എ​ൻ.​എ​ൻ. ഖ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര​ണ​ത്തി​നോ പ​ക്ഷാ​ഘാ​ത​ത്തി​നോ അം​ഗ​വൈ​ക​ല്യ​ത്തി​നോ കാ​ര​ണ​മാ​കു​ന്ന ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​വ​രി​ൽ 60 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ്. രാ​ജ്യ​ത്ത് 40 ശ​ത​മ​നം ജ​ന​ത​യ്ക്ക് ര​ക്താ​ധി​സ​മ്മ​ർ​ദം ഉ​ണ്ട്. ഏ​ക​ദേ​ശം മൂ​ന്നി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ അ​മി​ത കൊ​ള​സ്ട്രോ​ൾ വ്യാ​പി​ച്ചി​രി​ക്കു​ന്നു. രോ​ഗ​വ്യാ​പ​നം മാ​ന​വ​വി​ഭ​വ​ശേ​ഷി​യി​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​ഹ​ര​വും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും വ​ലു​താ​ണ്. ഡോ.​എ​ൻ.​എ​ൻ ഖ​ന്ന പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​വി. രാ​മ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​സ് ഹ​രി​കൃ​ഷ്ണ​ൻ, ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ഷീ​ബ ജോ​ർ​ജ്, പ്ര​ഫ. സു​നി​ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഠി​ന​മാ​യ ബ്ലോ​ക്കു​ക​ൾ നി​ക്കം​ചെ​യ്യാ​നു​ള്ള ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, സ്റ്റെ​മി കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​ക​ൾ, ആ​ൻ​ജി​യോ പ്ലാ​സ്റ്റി സെ​റ്റ​ന്‍റി​ംഗ്ചി​കി​ത്സ​യി​ലെ നൂ​ത​ന രീ​തി​ക​ൾ, കൊ​റോ​ണ​റി ഇ​മേ​ജിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ഫി​സി​യോ​ള​ജി സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ശാ​സ്ത്ര സെ​ഷ​നു​ക​ൾ ന​ട​ന്നു. മു​ന്നൂ​റി​ല​ധി​കം ഹൃ​ദ്രോ​ഗ വി​ദ​ഗ്ദ്ധ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.