സ്ത്രീ-​ആ​ർ​ത്ത​വം-​പൗ​രാ​വ​കാ​ശം സ​ധൈ​ര്യം മു​ന്നോ​ട്ട്: ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, December 10, 2018 1:02 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സം​സ്ഥാ​ന വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 'സ​ധൈ​ര്യം മു​ന്നോ​ട്ട് ' ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​രോ​ഗ്യ സാ​മൂ​ഹ്യ​നീ​തി വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 10 മു​ത​ൽ വ​നി​ത ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടു​വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ കാ​മ്പ​യി​നു​ക​ളാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും കാ​മ്പ​സു​ക​ളി​ലു​മാ​യി ന​ട​ത്തു​ന്ന​ത്. ഈ ​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി, പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ഷോ​ർ​ട്ട് ഫി​ലിം നി​ർ​മാ​ണം, ക​ലാ സൃ​ഷ്ടി​ക​ളു​ടെ അ​വ​ത​ര​ണം, ഓ​പ്പ​ൺ ഫോ​റം, സി​മ്പോ​സി​യം എ​ന്നീ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഡോ. ​ഷാ​ർ​മി​ള മേ​രി ജോ​സ​ഫ് , ഡ​യ​റ​ക്ട​ർ ഷീ​ബ ജോ​ർ​ജ് , വ​നി​ത ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ എം.​സി. ജോ​സ​ഫൈ​ൻ, പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗം മൃ​ദു​ൽ ഈ​പ്പ​ൻ, വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​സ്. സ​ലീ​ഖ, യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്താ ജെ​റോം, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ബി​ജു, കൗ​ൺ​സി​ല​ർ എം.​വി. ജ​യ​ല​ക്ഷ്മി, നി​ർ​ഭ​യ സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. നി​ശാ​ന്തി​നി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് , സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ശാ​മി​ലി ശ​ശി​കു​മാ​ർ, ജെ​ൻ​ഡ​ർ അ​ഡ്വൈ​സ​ർ ടി.​കെ. ആ​ന​ന്ദി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഭൂ​മി​ക കൊ​ച്ചി​യു​ടെ ന​വോ​ത്ഥാ​ന സം​ഗീ​ത സ​ദ​സാ​യ പെ​ൺ​പ​ട​വു​ക​ൾ, കാ​സ​ർ​ഗോ​ഡ് വ​നി​ത സെ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന "ഞാ​ൻ അ​ന​ഘ ' തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.