വെ​ള്ളാ​യ​ണി ക​ന്നു​കാ​ലി ചാ​ലി​ൽ ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചു
Monday, December 10, 2018 1:06 AM IST
നേ​മം: നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള്ള വെ​ള്ളാ​യ​ണി കാ​യ​ലി​ലെ ക​ന്നു​കാ​ലി ചാ​ലി​ൽ ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി​ സ​മീ​പ​ത്ത് കു​ഴി​യെ​ടു​ത്ത് മൂ​ടി. ക​ല്ലി​യൂ​ർ, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ഴി​ഞ്ഞം തു​റ​മു​ഖ പ്ര​ദേ​ശം, ന​ഗ​ര​സ​ഭ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് കു​ടി​വെ​ള്ളം ഇൗ ​കാ​യ​ലി​ൽ നി​ന്നു​മാ​ണ് പ​ന്പ് ചെ​യ്യു​ന്ന​ത്. കാ​യ​ലി​നു സ​മീ​പ​ത്തെ പു​ഞ്ച​പാ​ട​ങ്ങ​ളാ​യ പ​ണ്ടാ​ര​ക്ക​രി, നി​ല​മ​ക്ക​രി, മാ​ങ്കി​ളി​ക്ക​രി, കാ​ഞ്ഞി​രം​ത​ടി, മേ​ലാം​കോ​ട് മാ​ങ്കി​ളി​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തു​ന്ന​തുംക​ന്നു​കാ​ലി ചാ​ൽ വ​ഴി​യാ​ണ്. ഒ​രു വ​ർ​ഷം മു​ന്പും ക​ന്നു​കാ​ലി ചാ​ലി​നും കി​രീ​ടം പാ​ല​ത്തി​നും സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ല​ക്ഷ്മി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ല്ലി​യൂ​ർ പ​ദ്മ​കു​മാ​ർ , വാ​ർ​ഡ് അം​ഗം മ​നോ​ജ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ക​ന്നു​കാ​ലി ചാ​ലി​ന് സ​മീ​പം സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ത്രി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.