ബൈ​ക്കും ടാ​റ്റാസു​മോ​യും കൂ​ട്ടി​യി​ടി​ച്ച് മൂന്ന് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്
Monday, December 10, 2018 1:06 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കും ടാ​റ്റാ​സു​മോ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​സ്ഥാ​ന പാ​ത​യി​ൽ പി​ര​പ്പ​ൻ​കോ​ട് തി​രു​നെ​ല്ലൂ​ർ​കോ​ണം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് ക​ണ്ണ​ൻ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് ഭ​വ​നി​ൽ ശ്യാം (25) , ​ശ​ര​ണ്യാ ഭ​വ​നി​ൽ സൂ​ര​ജ് (26), വി​ജി ഭ​വ​നി​ൽ അ​ജി​ത്ത് (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും വെ​മ്പാ​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ടാ​റ്റാ സു​മോ​യും കൂ​ട്ടി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
അ​ജി​ത്തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലുംശ്യാ​മി​നെ​യും സൂ​ര​ജി​നെ​യും വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.