അ​രു​വി​ക്ക​ര റി​സ​ർ​വോ​യ​ർ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ
Monday, December 10, 2018 1:06 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര റി​സ​ർ​വോ​യ​റു​ക​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. യ​ഥാ​സ​മ​യം സം​ര​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തു കാ​ര​ണം റി​സ​ർ​വോ​യ​റു​ക​ളി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും പാ​യ​ലും, പാ​ഴ്ചെ​ടി​ക​ളും,ചെ​ളി​യും നി​റ​ഞ്ഞ​തോ​ടെ ജ​ല​സം​ഭ​ര​ണ ശേ​ഷി​യും കു​റ​ഞ്ഞി​ട്ടു​ണ്ട്.
അ​രു​വി​ക്ക​ര​യി​ലെ മു​ള്ളി​ലി​വ​ൻ​മൂ​ട്, വാ​ഴ​വി​ള, പൊ​ട്ട​ച്ചി​റ, കു​ന്നം​പ​ള്ളി​ന​ട, കാ​ഞ്ചി​ക്കാ​വി​ള, കാ​ളി​യാ​മൂ​ഴി, വ​ട്ട​ക്ക​ണ്ണ​മൂ​ല, മൈ​ല​മൂ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ റി​സ​ർ​വോ​യ​റു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ന​ശോ​ന്മു​ഖ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
മു​ൻ കാ​ല​ങ്ങ​ളി​ൽ യ​ഥാ​സ​മ​യം പാ​യ​ലു​ക​ളും ചെ​ളി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഇ​ത് നി​ല​ച്ച​മ​ട്ടാ​ണ്. റി​സ​ർ​വോ​യ​റു​ക​ളി​ൽ വീ​ണു കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ വേ​ണ്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളും പ്ര​ഹ​സ​ന​മാ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.​ഇ​തു കാ​ര​ണം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളം മ​ലി​ന​മാ​വു​ക​യാ​ണ്. ഈ ​വെ​ള്ളം ത​ന്നെ​യാ​ണ് കു​ടി​വെ​ള്ള​മാ​യി പ​മ്പു ചെ​യ്യു​ന്ന​തും.ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വ​ള്ള​ത്തി​ലും പി​ന്നീ​ട് ഫൈ​ബ​ർ ബോ​ട്ടി​ലും ജ​ല​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യി​രു​ന്ന പ​രി​ശോ​ധ​ന ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തു​മ്പോ​ഴാ​ണ് വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​രെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ മ​റ​വു ചെ​യ്യു​ന്ന​ത്.
മാലിന്യം ഇടുന്നത് തടയാൻ ആ​റോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും പ​ദ്ധ​തി വി​ജ​യം ക​ണ്ടി​ല്ല. സ​ന്ധ്യ​യാ​യാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ള​മാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
അ​ന്യസ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ മ​ദ്യ​പി​ച്ച ശേ​ഷം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റു ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും റി​സ​ർ​വോ​യ​റു​ക​ളി​ൽ ത​ള്ളു​ന്ന​തും പ​തി​വാ​യി.​റി​സ​ർ​വോ​യ​റു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മ​ണ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.