വി​ഴി​ഞ്ഞം ഉ​റൂ​സി​ന് തു​ട​ക്ക​മാ​യി
Monday, December 10, 2018 1:07 AM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം മു​ഹി​യ്യി​ദ്ദീ​ൻ​പ​ള്ളി ഉ​റൂ​സി​ന് കൊ​ടി​യേ​റി. തെ​ക്കും​ഭാ​ഗം മു​സ്‌​ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മൗ​ല​വി മു​ഹ​മ്മ​ദ് റി​യാ​സ് അ​ലി ഹു​ദ​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. നൂ​ഹ​ക്ക​ണ്ണ് കെ​ടി​യേ​റ്റി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ന​ട​ന്ന സ​മൂ​ഹ പ്രാ​ർ​ഥ​ന​ക്ക് അ​സ​യി​ദ് മ​ഹ​മൂ​ദ് സ​ഫ്വാ​ൻ ത​ങ്ങ​ൾ അ​ൽ​ബു​ഖാ​രി അ​ൽ ജ​ലാ​ലി നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് റാ​ത്തീ​ബ് , ദ​ഫ​മു​ട്ട്,എ​ന്നി​വ​യും സി​റാ​ജു​ൽ ഇ​സ്‌​ലാം മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ബു​ർ​ദ ആ​ൻ​ഡ് ഇ​ശ​ൽ വി​രു​ന്നും അ​ര​ങ്ങേ​റി .