ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളു​മാ​യി ഫി​സാ​റ്റ്
Monday, December 10, 2018 1:40 AM IST
അ​ങ്ക​മാ​ലി: അ​നു​ദി​ന​വും വ​ർ​ധി​ച്ചു വ​രു​ന്ന ഇ​ന്ധ​ന​വി​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഫി​സാ​റ്റ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പാ​ർ​ക്ക് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്നു.
സ്പാ​ർ​ക് മീ​റ്റ് അ​പ്പ് പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി ഫി​സാ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ഫി​സാ​റ്റ് ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്. മീ​റ്റ് അ​പ്പ് പ​ര​മ്പ​ര​യി​ൽ കെ​എം​ആ​ർ​എ​ൽ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ബി.​ജെ. ആ​ന്‍റ​ണി, അ​ങ്ക​മാ​ലി ജോ. ​ആ​ർ​ടി​ഒ കെ.​എം. അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളെ​കു​റി​ച്ച് പ്ര​സം​ഗി​ച്ചു.
ചെ​യ​ർ​മാ​ൻ പോ​ൾ മു​ണ്ടാ​ട​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ബ്രി​ഡ് ടെ​ക്നോ​ള​ജി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചെ​ല​വ് കു​റ​ഞ്ഞ വ്യ​ത്യ​സ്ത ഇ​ന്ധ​ന സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. സോ​ളാ​ർ എ​ന​ർ​ജി, ഇ​ല​ക്ട്രി​സി​റ്റി തു​ട​ങ്ങി വി​വി​ധ സാ​ധ്യ​ത​ക​ൾ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പാ​ർ​ക്ക് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് ഐ​സ​ക്, സ്പാ​ർ​ക് സി​ഇ​ഒ ജി​ബി വ​ർ​ഗീ​സ്, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കു​മാ​ർ ഗൗ​ര​വ് തു​ട​ങ്ങി​യ​വ​ർ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വി​ധ കാ​ഴ്ച​പ്പാ​ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ അ​ണി​നി​ര​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നാ​ണ് ഫി​സാ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.