ആലുവ സെന്‍റ് ഡൊമിനിക് പള്ളി തിരുനാളിന് കൊടിയിറങ്ങി
Monday, December 10, 2018 1:40 AM IST
ആ​ലു​വ: ന​ഗ​ര​ത്തെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സെ​ന്‍റ് ഡൊ​മി​നി​ക് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ 91-മ​ത് തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി. തി​രു​നാ​ൾ കു​ർ​ബാ​ന​യും ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചാ​ണ് തി​രു​നാ​ൾ സ​മാ​പി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് ഇ​ട​വാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട്, സെ​ബി വി. ​ബാ​സ്റ്റി​ൻ, ഡൊ​മി​നി​ക് കാ​വു​ങ്ക​ൽ, കു​ഞ്ഞു​മോ​ൻ തേ​യ്ക്കാ​ന​ത്ത്, ഫ്രാ​ൻ​സി​സ് മു​ണ്ടാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്ര​ദ​ക്ഷി​ണം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ബാ​ങ്ക് ക​വ​ല, ടൗ​ൺ ഹാ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, മ​സ്ജി​ദ് റോ​ഡ് വ​ഴി പ​ള്ളി​യി​ൽ തി​രി​കെ​യെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി​യും വൈ​കി​ട്ട് 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ന​ട​ന്നു. റ​വ. ഡോ. ​മാ​ർ​ട്ടി​ൻ ക​ല്ലു​ങ്ക​ൽ കാ​ർ​മി​ക​നാ​യി.