കുട്ടിനേതാവിനെതിരേ അധ്യാപികയുടെ പരാതി; നടപടിയെടുക്കാതെ പോലീസ്
Monday, December 10, 2018 1:52 AM IST
തൃ​ക്ക​രി​പ്പൂ​ർ: നി​ര​ന്ത​രം ഭീ​ഷ​ണി​യും മാ​ന​സി​ക പീ​ഡ​ന​വും ന​ട​ത്തു​ന്ന​താ​യി എ​സ്എ​ഫ്ഐ നേ​താ​വി​നെ​തി​രേ അ​ധ്യാ​പി​ക ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ള​ജ് അ​ധ്യാ​പി​ക വി.​പ്രേ​മ​ജ​യാ​ണ്
എ​സ്എ​ഫ്ഐ തൃ​ക്ക​രി​പ്പൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി യ​ദു​കൃ​ഷ്ണ​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഇ-​മെ​യി​ൽ ഐ​ഡി​യി​ലും ത​പാ​ലി​ലും ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രു​മാ​സ​മാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സി​എ​ബി​എം കോ​ഴ്സി​ൽ പ​ഠി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ചി​ല കു​ട്ടി​ക​ൾ​ക്ക് മ​തി​യാ​യ ഹാ​ജ​രോ ലാ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലോ ഇ​ല്ലാ​തെ ഹാ​ൾ ടി​ക്ക​റ്റ് ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്നി​രി​ക്കെ ഇ​തി​നാ​യി പു​റ​ത്തു​നി​ന്നെ​ത്തി​യ എ​സ്എ​ഫ്ഐ നേ​താ​വ് കോ​ള​ജി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യാ​ണ് പ​രാ​തി. ക്ലാ​സ് ന​ട​ക്കു​മ്പോ​ഴും അ​ല്ലാ​തെ​യും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി മാ​ഹി സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക പ​രാ​തി​യി​ൽ പ​റ​യു​ന്നു. ലാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​ന കാ​ര്യ​ങ്ങ​ളി​ൽ തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ ഹാ​ൾ ടി​ക്ക​റ്റ് ന​ൽ​കാ​വൂ എ​ന്ന വ്യ​വ​സ്ഥ ആ​വ​ശ്യ​മാ​യ ഹാ​ജ​ർ പോ​ലും ഇ​ല്ലാ​ത്ത ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് ത​ന്നെ ഇ​ത്ത​ര​ത്തി​ൽ മാ​ന​സി​ക പീ​ഡ​നം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യ്ക്ക് ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​വും സു​ര​ക്ഷ​യോ​ടെ​യും നി​ർ​ഭ​യ​മാ​യും ജോ​ലി ചെ​യ്യാ​നു​ള്ള അ​ന്ത​രീ​ക്ഷ​വും ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന​വം​ബ​ർ 10ന് ​ഇ-​മെ​യി​ലാ​യും അ​ന്ന് ത​ന്നെ ത​പാ​ലി​ലും പ​രാ​തി അ​യ​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​തേ കോ​ള​ജി​ലെ രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യും സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ചി​ല എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ വ​ഴി ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നാ​ണ് വി​വ​രം.