തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രാ​ജ​യം: വ​ർ​ക്ക​ല ക​ഹാ​ർ
Monday, December 10, 2018 1:52 AM IST
ഭീ​മ​ന​ടി: തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രാ​ജ​യ​മാ​ണെ​ന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് വ​ർ​ക്ക​ല ക​ഹാ​ർ. ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ബോ​ർ​ഡി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും ഓ​ഫീ​സു​ക​ളി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ടി.​വി.​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി.​ദേ​വ്, സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എം.​ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും അ​ഗ​സ്റ്റി​ൻ മ​ണ​ലേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വി.​എ.​അ​നീ​ഷ്, എം.​മേ​രി​ക്കു​ട്ടി സി.​വി.​വാ​മ​ന​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ടി.​വി.​കു​ഞ്ഞി​രാ​മ​ൻ (പ്ര​സി​ഡ​ന്‍റ്), കെ.​എം.​ശ്രീ​ധ​ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി).