മ​ല​യാ​ളം പ​ഠി​പ്പി​ക്കാത്ത സ്കൂ​ളു​ക​ൾ 101
Monday, December 10, 2018 1:52 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ 101 സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്നി​ല്ല. നി​യ​മ​സ​ഭ​യി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ ക​ന്ന​ഡ മീ​ഡി​യം സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും എ​സ്എ​സ്എ​യു​ടെ മ​ല​യാ​ള​ത്തി​ള​ക്കം പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ 106 സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ള​വും ക​ന്ന​ഡ​യും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.
ക​ന്ന​ഡ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഒ​ന്നാം ക്ലാ​സി​ൽ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​ന് ആ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ത​യാ​റാ​ക്കി​യ പു​സ്ത​ക​ങ്ങ​ൾ എ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത നി​ഷേ​ധ​നി​ല​പാ​ടു​ക​ൾ എ​ന്തെ​ങ്കി​ലും സ്കൂ​ളു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ല​യെ​ന്നാ​ണ് മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത്.
വോ​ർ​ക്കാ​ടി, മീ​ഞ്ച, പൈ​വെ​ളി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ല​യാ​ളം ഡി​വി​ഷ​നു​ക​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ ഏ​റെ​യും സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തി​നെ​തി​രേ നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.