മ​രി​യ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
Monday, December 10, 2018 1:53 AM IST
ചി​റ്റാ​രി​ക്കാ​ൽ : ച​ട്ട​മ​ല മ​രി​യ​ൻ ജ​പ​മാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും തോ​മാ​പു​രം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മ​രി​യ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. തോ​മാ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്മ​സി​ന് ഒ​രു​ക്ക​മാ​യി ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ൽ വ​ച​നം മാം​സം ധ​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​യി മാ​റ്റേ​ണ്ട​താ​ണെ​ന്നും ക്രി​സ്തു ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ ജ​നി​ക്കു​മ്പോ​ൾ മാ​ത്ര​മേ യ​ഥാ​ർ​ഥ ക്രി​സ്ത്യാ​നി​ക​ൾ ആ​കു​ക​യു​ള്ളു​വെ​ന്നും ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ക​ൺ​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി വൈ​കു​ന്നേ​രം 4 30ന് ​ജ​പ​മാ​ല ന​ട​ന്നു തു​ട​ർ​ന്നു​ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ.​അ​ല​ക്സ് താ​രാ​മം​ഗ​ലം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ൽ തു​ട​ങ്ങി തോ​മാ​പു​രം ഫൊ​റോ​ന​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. എ​റ​ണാ​കു​ളം ചി​റ്റൂ​ർ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഉ​പ്പാ​ണി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.
ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു വ​ച​ന സ​ന്ദേ​ശം ന​ൽ​കും. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും ശാ​ലോം ടി​വി പ്ര​ഭാ​ഷ​ക​നും തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ മ​രി​യ​ൻ ക​ൺ​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കും. ചി​റ്റാ​രി​ക്കാ​ലി​ൽ നി​ന്ന് തി​രു​മേ​നി, ചെ​റു​പു​ഴ, ക​ന്പ​ല്ലൂ​ർ, വെ​ള്ള​രി​ക്കു​ണ്ട്, മാ​ലോം, കൊ​ന്ന​ക്കാ​ട്, പാ​ലാ​വ​യ​ൽ, പു​ളി​ങ്ങോം, കു​ന്നും​കൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യം സം​ഘാ​ട​കസ​മി​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്.