പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി പ​ഠ​ന​മു​റി പ​ദ്ധ​തി
Monday, December 10, 2018 1:53 AM IST
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​ഠ​ന​മു​റി പ​ദ്ധ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്നു. ഈ ​വ​ര്‍​ഷം പ​ഠ​ന​മു​റി നി​ര്‍​മി​ച്ചു​കൊ​ടു​ക്കാ​നാ​യി ജി​ല്ല​യി​ല്‍ നീ​ക്കി​വ​ച്ച​ത് 2.10 കോ​ടി രൂ​പ​യാ​ണ്.
പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് പ​ഠ​ന​മു​റി ഒ​രു​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം 105 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചു. പ​ല​രു​ടെ​യും പ​ഠ​ന​മു​റി​യു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഈ ​മാ​സ​ത്തോ​ടെ 65 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടി തു​ക അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്. 2017 -18 വ​ര്‍​ഷ​ത്തി​ല്‍ 190 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 3.5 കോ​ടി​യാ​ണ് പ​ഠ​ന​മു​റി ഒ​രു​ക്കാ​നാ​യി ജി​ല്ല​യി​ല്‍ ചെ​ല​വ​ഴി​ച്ച​ത്.
പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട​തും പ​ര​മാ​വ​ധി ഒ​രു​ല​ക്ഷം രൂ​പ വ​രെ വാ​ര്‍​ഷി​ക വ​രു​മാ​നം ഉ​ള്ള കു​ടും​ബ​ത്തി​ലെ സം​സ്ഥാ​ന പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന എ​ട്ട്,ഒ​ൻ​പ​ത്,10, ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് പ​ദ്ധ​തി​യു​ടെ മു​ഖ്യ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യ​നു​ഭ​വി​ക്കു​ന്ന ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​ഴു മു​ത​ല്‍ പ​ന്ത്രാ​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​ദ്ധ​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ന്നു.​പ​ദ്ധ​തി പ്ര​കാ​രം നാ​ലു ഗ​ഡു​ക്ക​ളാ​യാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്.