തലതിരിഞ്ഞ പരിഷ്കാരം
Monday, December 10, 2018 1:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ പെ​രു​വ​ഴി​യി​ലാ​കു​ന്ന​ത് യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും. നേ​ര​ത്തെ ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ക്രോ​സിം​ഗ് പോ​യി​ന്‍റു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് സ​ർ​ക്കി​ളി​ൽ ഒ​രു സ്ഥ​ല​ത്ത് മാ​ത്രം ക്രോ​സിം​ഗ് അ​നു​വ​ദി​ക്കു​ന്ന​താ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ കൈ​ലാ​സ് ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ര​ൻ കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് ക​ഴി​ഞ്ഞ് ട്രാ​ഫി​ക് ജം​ഗ്ഷ​നി​ലെ​ത്തി വാ​ഹ​നം തി​രി​ച്ച് കൈ​ലാ​സ് ജം​ഗ്ഷ​നി​ൽ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. കോ​ട്ട​ച്ചേ​രി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ 30 സെ​ക്ക​ൻ​ഡോ​ളം കാ​ത്തു​നി​ന്നു ബു​ദ്ധി​മു​ട്ടു​ക​യും വേ​ണം. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കൈ​ലാ​സ് ജം​ഗ്ഷ​നി​ൽ സൗ​ക​ര്യം അ​നു​വ​ദി​ച്ചാ​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​വും.
റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ഒ​രു സ്ഥ​ല​ത്ത് മാ​ത്രം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഓ​ട്ടോ റി​ക്ഷ​ക്കാ​രും ടാ​ക്സി​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മ​ല​യോ​ര​ത്ത് നി​ന്നും മ​റ്റും വി​വി​ധ ആ​വ​ശ്യ​ത്തി​ന് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ഗ​ര​ത്തി​ൽ ഏ​റെ ചു​റ്റി​ത്തി​രി​യേ​ണ്ട സ്ഥി​തി​യാ​ണ്. ന​ഗ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്പോ​ൾ കെ​എ​സ്ടി​പി വ്യാ​പാ​രി​ക​ളു​ടേ​യോ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യോ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
പു​തി​യ കോ​ട്ട​യി​ലും കോ​ട്ട​ച്ചേ​രി മാ​വു​ങ്കാ​ൽ ജം​ഗ്ഷ​നി​ലും മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. റോ​ഡ് നാ​ലു​വ​രി​യാ​ക്കി ന​ടു​വി​ൽ ക​ന്പി​വേ​ലി നി​ർ​മി​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കൈ​ലാ​സ് ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഓ​ട്ടോ റി​ക്ഷ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടേ​യും ആ​വ​ശ്യം.