വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Monday, December 10, 2018 2:01 AM IST
അ​ഞ്ച​ര​ക്ക​ണ്ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​നി​ച്ചി​യി​ൽ ഹൗ​സി​ൽ പി.​കെ.​അ​ശോ​ക​ൻ - സി.​എം.​റൈ​ജ ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ സി.​എം. അ​തു​ൽ (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15 നു ​ഓ​ട​ക്കാ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ നി​ന്നും മ​മ്പ​റം ഭാ​ഗ​ത്തു പോ​കു​ക​യാ​യി​രു​ന്ന അ​തു​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

ഉ​ട​ൻ ത​ന്നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ ശു​ശ്രൂ​ഷ്യ്ക്കു​ശേ​ഷം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ​യ്യാ​മ്പ​ല​ത്ത് സം​സ്ക​രി​ക്കും.
മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​ൽ​ട്രോ​ണി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് അ​തു​ൽ. ഡി​വൈ​എ​ഫ്ഐ മൈ​ലാ​ടി യൂ​ണി​റ്റ് സെ​ക്ര​ട്ട​രി, കൈ​ര​ളി സാം​സ്കാ​രി​ക വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.