പ​ണി​മു​ട​ക്ക് : ഇരിട്ടി ടൗ​ൺ റോ​ഡ് ന​വീ​ക​ര​ണം ദ്രു​ത​ഗ​തി​യി​ൽ
Thursday, January 10, 2019 1:25 AM IST
ഇ​രി​ട്ടി : 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​നെ പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​രി​ട്ടി ടൗ​ണി​ലെ കെ ​എ​സ് ടി ​പി റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ര​ണ്ടാം ദി​വ​സ​വും വി​ജ​യ​ക​ര​മാ​യി ന​ട​ന്നു . പ​ട്ട​ണ​ത്തി​ലെ ഡി​വൈ​ഡ​റു​ക​ൾ അ​ട​ക്കം പൊ​ളി​ച്ചു മാ​റ്റി റോ​ഡ് കി​ള​ച്ചു​മാ​റ്റി​യു​ള്ള പ​ണി​യാ​ണ് പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ത​ല​ശേ​രി - വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന ര​ണ്ടാം റീ​ച്ചി​ലെ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യെ​ങ്കി​ലും ഇ​രി​ട്ടി ടൗ​ൺ റോ​ഡ് പു​ന​ർ നി​ർ​മാ​ണം കെ​എ​സ്ടി​പി​ക്ക് ഏ​റെ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് 48 മ​ണി​ക്കൂ​ർ പ​ണി മു​ട​ക്ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​ക​രി​ച്ച​ത്. ഇ​ന്നു രാ​ത്രി കൊ​ണ്ട് ഇ​രി​ട്ടി പു​തി​യ പാ​ലം വ​രെ​യു​ള്ള പ​ഴ​യ റോ​ഡ് പൊ​ളി​ച്ചു സോ​ളിം​ഗ് പൂ​ർ​ത്തി​യാ​ക്കും.

അ​ടു​ത്ത ആ​ഴ്ച യോ​ടെ ടാ​റിം​ഗും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ക​രാ​റു​കാ​രു​ടെ ശ്ര​മം. വാ​ഹ​ന​ത്തി​ര​ക്കു​മൂ​ലം നി​ത്യ​വും ന​ട്ടം തി​രി​യു​ന്ന പ​ട്ട​ണ​ത്തി​ൽ പ​ക​ൽ നേ​ര​ങ്ങ​ളി​ൽ റോ​ഡ് നി​ർ​മാ​ണം ഒ​രു കീ​റാ​മു​ട്ടി​യാ​യി​രു​ന്നു. അ​ഞ്ചോ​ളം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പ​ത്തോ​ളം ടി​പ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.