അ​ക്കാ​ദ​മി​ക് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Saturday, January 12, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ​യും ഉ​ത്ത​മ​പാ​ള​യം ഹാ​ജി ക​റു​ത്ത റാ​വു​ത്ത​ർ ഹൗ​ദി​യ കോ​ള​ജി​ലെ​യും ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. ഇ​രു കോ​ള​ജു​ക​ളി​ലെ​യും ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ​ഠ​ന​ത്തി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് സം​സ്ഥാ​നാ​ന്ത​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം. ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി ഫാ​ക്ക​ൽ​റ്റി എ​ക്സ്ചേ​ഞ്ച്, സെ​മി​നാ​റു​ക​ൾ, സ്റ്റു​ഡ​ന്‍റ് എ​ക്സ്ചേ​ഞ്ച്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തും. ഇ​തു​വ​ഴി ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സാം​സ്കാ​രി​ക വി​നി​മ​യം സാ​ധ്യ​മാ​കു​മെ​ന്നും എം​ഇ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം. റ​ഷീ​ദ് പ​റ​ഞ്ഞു. ഇ​രു കോ​ള​ജ​ക​ളി​ലെ​യും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.