നി​യ​ന്ത്ര​ണം തെ​റ്റി​യ ടാ​ങ്ക​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Saturday, January 12, 2019 10:44 PM IST
ആ​ല​പ്പു​ഴ: വ​ഴി​ച്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ടാ​ങ്ക​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റു​വ​ശം ചി​ങ്ങ​ന്ത​റ സി.​ജെ. സേ​വ്യ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് ആ​ണ് ലോ​റി പാ​ഞ്ഞു​ക​യ​റി​യ​ത്. വീ​ടി​ന്‍റെ മ​തി​ലും ഗേ​റ്റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മീ​പ​ത്തെ തേ​ക്കു​മ​ര​ത്തി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മൊ​ഴി​വാ​യി.

എ​റ​ണാ​കു​ള​ത്തു​നി​ന്നും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​വു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​റി​ന് ലീ​ക്കു​ണ്ടാ​യി​് പ്രെ​ട്രോ​ളി​യം ഉ​ല്പ​ന്നം ചോ​രാ​തി​രി​ക്കാ​ൻ എ​റ​ണാ​കു​ള​ത്തു​നി​ന്നും വേ​റെ ലോ​റി​യെ​ത്തി​ച്ച് പെ​ട്രോ​ളി​യം ഉ​ത്പ​ന്നം അ​തി​ലേ​ക്ക് പ​ക​ർ​ത്തി​യാ​ണ് ലോ​റി അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി​യ​ത്.

ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​വ​ശ​മു​ള്ള വീ​തി തീ​രെ​യി​ല്ലാ​ത്ത ക​ലു​ങ്ക് ശ്ര​ദ്ധി​ക്കാ​തെ വ​രു​ന്ന ദീ​ർ​ഘ ദു​ര ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ലും പു​ല​ർ​ച്ചെ​യു​മാ​ണ് അ​പ​ക​ടം കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് യാ​തൊ​രു മു​ന്ന​റി​യി​പ്പ് സൂ​ച​നാ ബോ​ർ​ഡു​ക​ളും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തു​മൂ​ലം അ​തി​വേ​ഗ​ത്തി​ൽ വ​രു​ന്ന ച​ര​ക്കു​ലോ​റി​ക​ൾ സ​മീ​പ​ത്തേ​ക്കു ഇ​ടി​ച്ചു​ക​യ​റു​ന്ന​തും പ​തി​വാ​ണ്. ടാ​ങ്ക​ർ ലോ​റി​ക​ളും മ​റ്റും ഇ​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് അ​തി​കൃ​ത​രു​ടെ ഈ ​അ​നാ​സ്ഥ തു​ട​രു​ന്ന​ത്. ക​ലു​ങ്കി​ന് ഇ​രു​വ​ശ​വു​മാ​യി സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ എ​ത്ര​യും വേ​ഗം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.