നി​റതോ​ക്കു​മാ​യി മൃ​ഗ​വേ​ട്ട​യ്ക്കെ​ത്തി​യ സം​ഘം വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി
Saturday, January 12, 2019 11:00 PM IST
റാ​ന്നി: വ​നം വ​കു​പ്പി​ന്‍റെ രാ​ത്രി കാ​ല പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​റ തോ​ക്കു​മാ​യി മൃ​ഗ​വേ​ട്ട​യ്ക്കെ​ത്തി​യ​വ​ര്‍ വ​ല​യി​ലാ​യി.
മ​ണി​മ​ല പ​ഴ​യി​ടം തേ​മ്പ​ല​ക്കാ​ട്ട്, ജോ​ണ്‍​സ​ണ്‍ ടി.​കോ​ശി(56),പ​ഴ​യി​ടം മ​ണ്ണാ​പ്പ​റ​മ്പി​ല്‍, ജോ​ബി ഫ്രാ​ന്‍​സി​സ്(44) ക​റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി കോ​വൂ​ര്‍, തോ​മ​സ് കോ​ശി (52) എന്നിലകാണ് പിടിയിലായത്.
ആ​ദ്യം പി​ടി​യി​ലാ​യ ര​ണ്ടു പേ​രെ​യും ഏ​റെ സ​മ​യം ക​ഴി​ഞ്ഞും കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ തോ​മ​സ് കോ​ശി ഇ​വ​രെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റു ര​ണ്ടു പേ​രും വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു.
ആ​ദ്യ പ്ര​തി​ക​ള്‍ എ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന​വും പി​ന്നീ​ട് എ​ത്തി​യ തോ​മ​സ് കോ​ശി​യു​ടെ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
ക​രി​കു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ റാ​ന്നി റേ​ഞ്ചി​ലെ ക​രി​കു​ളം മൂ​ങ്ങാ​പ്പാ​റ വ​ന മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വ​യെ​യാ​ണ് നാ​ട​ന്‍ തോ​ക്കും വാ​ഹ​ന​വും സ​ഹി​തം ര​ണ്ടു പേ​രും പി​ടി​യി​ലാ​കു​ന്ന​ത്.
ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ല്‍ നി​റ തോ​ക്കു​മാ​യെ​ത്തി​യ സം​ഘം വ​ന​പാ​ല​ക​രെ ക​ണ്ട് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച ശേ​ഷം തോ​മ​സ് കോ​ശി​യെ വി​ളി​ച്ചു​വ​രു​ത്തി കാ​റി​ല്‍ ഇ​റ​ച്ചി ക​ട​ത്തു​ന്ന രീ​തി​യാ​യി​രു​ന്നു ഇ​വ​ര്‍ തു​ട​ര്‍​ന്നി​രു​ന്ന​ത്.
പ്ര​തി​ക​ളെ റാ​ന്നി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
റാ​ന്നി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ ആ​ര്‍. അ​ധീ​ഷ്, ക​രി​കു​ളം സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​സി. ജ​യ​രാ​ജ​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ. ​കെ. പ്ര​ദീ​പ് കു​മാ​ർ, ആ​ര്‍. സ​തീ​ഷ് കു​മാ​ർ, ടി. ​എ​സ്. ഭാ​ഗ്യ​നാ​ഥ്, ഡ്രൈ​വ​ർ ഷ​ഫീ​ർ എ​സ്. പ​രീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.‌