പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൊ​ല്ലം സ​ന്ദ​ർ​ശ​നം; ഒ​രു​ക്ക​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ
Saturday, January 12, 2019 11:37 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും 15ന് ​കൊ​ല്ല​ത്ത് എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു. ആ​ശ്രാ​മം മൈ​താ​ന​മാ​ണ് വേ​ദി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ടി​ലേ​യ്ക്ക് വേ​ദി മാ​റ്റാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള​ലാ​ണ് ഉ​ദ്ഘാ​ട​ന വേ​ദി ആ​ശ്രാ​മം വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നോ​ട് ചേ​ർ​ന്നു​ത​ന്നെ ഉ​ദ്ഘാ​ട​നം ന​ട​ത്ത​ണ​മെ​ന്ന താ​ത്പ​ര്യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള​തെ​ന്ന് അ​റി​യു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​വും വ്യ​ക്ത​മാ​യ കാ​ര്യ​ങ്ങ​ൾ ഇ​തു​വ​രെ​യും അ​റി​യി​ല്ലെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ റാ​ലി​യെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള ന​രേ​ന്ദ്ര​മോ​ഡി​യു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ പ​രി​പാ​ടി​യാ​ണി​തെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥും വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ച​ന്ദ്ര​മോ​ഹ​നും പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ, കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​രു ല​ക്ഷം പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ലെ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. ഇ​തി​നു​മു​ന്നോ​ടി​യാ​യി മൈ​താ​നി​യി​ലെ മാ​ലി​ന്യ​കൂ​ന്പാ​രം നീ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക വേ​ദി നി​ർ​മി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ‌ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും വൈ​കു​ന്നേ​രം നാ​ലി​ന് ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ൽ എ​ത്തും. കേ​ന്ദ്രീ​കൃ​ത പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. വൈ​കു​ന്നേ​രം 4.30ന് ​പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​സം​ഗി​ക്കും. ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് വൈ​കു​ന്നേ​രം 5.15നാ​ണ്.

അ​തി​നു​ശേ​ഷം പ്ര​ധാ​മ​ന്ത്രി ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ലെ​ത്തി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​പ്പോ​ഴ​ത്തെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി രാ​ത്രി ഏ​ഴി​ന് കൊ​ല്ല​ത്ത് നി​ന്ന് മ​ട​ങ്ങും.

പൊ​തു​സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ൽ സ്വഛ് ​ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500 യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നം ശു​ചീ​ക​രി​ക്കും. രാ​മ​ൻ​കു​ള​ങ്ങ​ര​യി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. പ്ര​സ്തു​ത കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം നേ​ര​ത്തേ ത​ന്നെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം ഇ​തും ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പി​ക്കാ​നാ​ണ് ശ്ര​മം. ബൈ​പാ​സ് ഉ​ദ്ഘാ​ട ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി.​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.

ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ​ക്കൊ​ന്നും യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ​ട് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​ത് സാ​ധി​ക്കി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ആ​രെ​ങ്കി​ലും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഇഛാ​ശ​ക്തി​യോ​ടെ ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത എം​പി​മാ​ർ പോ​ലും അ​വ​കാ​ശ​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ ഒ​ന്നാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​യാ​ണ് ബൈ​പാ​സ് ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.