എ​ട​പ്പാ​ളി​ൽ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം
Sunday, January 13, 2019 12:37 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ കു​റ്റി​പ്പു​റം റോ​ഡി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച ശ്ര​മം. ഇ​ന്ന​ലെ രാ​വി​ലെ എ​ടി​എ​മ്മി​ൽ എ​ത്തി​യ ആ​ൾ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​താ​യി സം​ശ​യം തോ​ന്നി ബാ​ങ്ക് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ച​ങ്ങ​രം​കു​ളം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം ന​ഷ്ട​പെ​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി.
ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ടി​എം യ​ന്ത്ര​ത്തി​ലെ പ​ണം ഇ​രി​ക്കു​ന്ന ഭാ​ഗം തു​റ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് കൊ​ണ്ട് പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. സി​സി​ടി​വി കാ​മ​റ​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കും.

അ​ക്ര​മ​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ തി​രി​ച്ചുവി​ടാ​നെന്ന്

നി​ല​ന്പൂ​ർ: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ത്തി​ന്‍റെ പേ​രി​ൽ തെ​രു​വു​ക​ളി​ൽ ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു വി​ടാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണെ​ന്ന് ലോ​ക​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ പ​റ​ഞ്ഞു. 31-ന് ​എ​ൽ​ജെ​ഡി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ക​ർ​ഷ​ക​ര​ക്ഷാ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ക്കാ​നു​ള്ള പ​ത്തു ല​ക്ഷം ക​ർ​ഷ​ക​രു​ടെ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ നീ​ലാ​ന്പ്ര അ​ധ്യ​ക്ഷ​നാ​യി. മാ​ത്യു കാ​രാം​വേ​ലി, ടി.​വി.​ജോ​ർ​ജ്, സി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ, ഹം​സ എ​ട​വ​ണ്ണ, എം.​കെ.​അ​ബ്ദു​ള്ള, കു​പ്പ​ന​ത്ത് ആ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.