കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പു​ന​ര്‍​നി​ര്‍​മാണം അ​നിവാര്യം: മ​ന്ത്രി ടി.​പി.രാ​മ​കൃ​ഷ്ണ​ന്‍
Sunday, January 13, 2019 12:44 AM IST
താ​മ​ര​ശേ​രി: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പു​ന​ര്‍ നി​ര്‍​മ്മാ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ദീ​പി​ക ക​ര്‍​ഷ​ക​ന്‍ മാ​സി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി ചു​ങ്ക​ത്ത് ന​ട​ക്കുന്ന കാ​ര്‍​ഷി​ക സാ​ംസ്‌​കാ​രി​ക മേ​ള​യി​ല്‍ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കീ​ട​നാ​ശി​നി​ക​ളു​ടെ​യും വ​ള​ങ്ങ​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ളാ​ണ് സൃ​ഷി​ടി​ച്ചി​ട്ടു​ള്ള​ത്. രോ​ഗം പ​ട​ര്‍​ന്ന കാ​ര്‍​ഷി​ക മേ​ക​ല ത​ക​ര്‍​ന്നു കൊണ്ടിരിക്കുക​യാ​ണ്. കാ​ര്‍​ഷി​ക സം​സ്‌​കൃ​തി​യു​ടെ പെ​രു​മ നി​ല​നി​ര്‍​ത്താ​ന്‍ ദീ​പി​ക​സം​ഘ​ടി​പ്പി​ച്ച കാ​ര്‍​ഷി​ക മേ​ള​യ്ക്ക് ക​ഴി​യും. യു​ത്വ​ത്തെ രാ​ഷ്‌ട്രപു​ന​ര്‍ നി​ര്‍​മ്മാ​ണ പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കാ​ന്‍ ക​ഴി​യ​ണം. ദീ​പി​ക ന​ട​ത്തു​ന്ന​ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് അ​തി​നു ആ​ക്കം കൂ​ട്ടും.
ജാ​തി മ​ത​ങ്ങ​ളു​ടെ വേ​ര്‍​തി​രി​വു​ക​ള്‍​ക്ക​പ്പു​റം മാ​ന​വി​ക​ത​യു​ടെ കാ​വ​ലാ​ളു​ക​ളാ​കാ​ന്‍ ക​ഴി​യു​മെ​ന്ന് കേ​ര​ളം പ്ര​ള​യ​കാ​ല​ത്ത് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മ​ത സൗ​ഹ​ര്‍​ദ്ദ​ത്തി​ന്‍റെ​യും ന​ന്മ​യു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി കേ​ര​ളം മു​ന്നോ​ട്ട് പോ​കും. കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​യു​ടെ പ്ര​ശ്ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ച്ച​പ്പോ​ള്‍ തോ​ട്ട​ങ്ങ​ളു​ടെ നി​കു​തി എ​ടു​ത്തു​ക​ള​യാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. റ​ബര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന​ട​യ്‌​ക്കേ​ണ്ടി വ​രു​ന്ന സീ​റേ​ജ് എ​ടു​ത്തു​ക​ള​ഞ്ഞു. തോ​ട്ടം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല​കി​ട്ടാ​നു​ള്ള ന​ട​പ​ടി​ സ്വീകരിക്കും.
ജൈ​വ കൃ​ഷി പ്രോ​ത്‌​സാ​ഹി​പ്പി​ക്ക​ം. ജ​ല​സേ​ച​നം, പ​ച്ച​ക്ക​റി, നെ​ല്‍​കൃ​ഷി എ​ന്നി​വ​യ്ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി തി​രി​ച്ചു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. തോ​മ​സ് പ​ന​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്‍റ് മാനേജർ ഫാ.സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മാ​ര്‍​ട്ടി​ന്‍​തോ​മ​സ്, ബ്ലോ​ക്ക്‌​മെ​ംബര്‍ ബീ​ന ജോ​ര്‍​ജ്,ബേ​ബി സ​ക്ക​റി​യാ​സ്, എ. ​അ​ര​വി​ന്ദ​ന്‍, ആ​ര്‍.​പി. ഭ​സ്‌​ക​ര​ന്‍, ഡൊ​മി​നി​ക് മ​ണ്ണു​ക്കു​ശു​മ്പി​ല്‍, പ്രി​ന്‍​സി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, തോ​മ​സ് കു​രു​വി​ള, പി​ആ​ര്‍​ടി​സി വോ​ള​ണ്ടിയേ​ഴ്‌​സ് യു. ​ഉ​ല്ലാ​സ്, എം. ​ഷി​ബി​ന്‍, എം. ​മ​ണി​ക​ണ്ഠ​ന്‍, കെ. ​ഷി​ജു, സ​രി​ത മ​ണി​ക​ണ്ഠ​ന്‍, ബി​ന്ദു കേ​ശ​വ​ന്‍, ബീ​ന​മോ​ള്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മോ​ണ്‍.തോ​മ​സ് പ​ന​യ്​ക്ക​ല്‍ ഉ​പ​ഹാ​രം കൈ​മാ​റി. കൈ​ര​ളി ടി​എം​ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹു​മ​യൂ​ണി​നു​ള്ള ഉ​പ​ഹാ​രം ക​മ്പ​നി മാ​നേ​ജ​ര്‍ ഫി​റോ​സ് ഏ​റ്റു​വാ​ങ്ങി. മേ​ളയിൽ ഒരുക്കിയ സ്റ്റാ​ളു​ക​ൾ സ​ന്ദ​ര്‍​ശി​ച്ചാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.
മേ​ള​യി​ല്‍ ഇ​ന്ന്
താ​മ​ര​ശേ​രി: ദീ​പി​ക ക​ര്‍​ഷ​ക​ന്‍ മാ​സി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി ചു​ങ്ക​ത്ത് ന​ട​ക്കുന്ന കാ​ര്‍​ഷി​ക സാ​ംസ്‌​കാ​രി​കയുടെ 9-ാം ദിവസമായ ഇ​ന്ന് രാ​വി​ലെ 10.30ന് ​നാ​ളി​കേ​ര കൃ​ഷി​യും വി​പ​ണി​യും കാ​സ​ര്‍​കോ​ട് സി​പി​സി​ആ​ര്‍​ഐ​യി​ലെ ഡോ. ​കെ. മു​ര​ളീ​ധ​ര​ന്‍ സെ​മി​നാ​ര്‍ ന​യി​ക്കും.
ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേരം ന​ട​ക്കു​ന്ന സാ​ംസ്‌​കാ​രി​ക സം​ഗ​മം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ ന​ജീ​ബ് കാ​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മി​മിക്രി​മ​ഹാ​മേ​ള ലി​നീ​ഷ് കു​മ്പ​ളം ന​യി​ക്കു​ന്ന ഫി​ഗ​ര്‍​ഷോ​യും ന​ട​ക്കും.