ഭാ​ര​ത് ഭ​വ​നി​ൽ മൂ​വാ​യി​രം വ​ർ​ഷ​ത്തെ സം​ഗീ​ത ച​രി​ത്രവുമായി സം​ഗീ​ത വി​രു​ന്ന്
Sunday, January 13, 2019 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രോ​ണി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ​യു​ള്ള സം​ഗീ​ത വി​രു​ന്നി​ന് ഭാ​ര​ത് ഭ​വ​ൻ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ക്കും .
മൂ​വാ​യി​രം വ​ർ​ഷ​ത്തെ സം​ഗീ​ത ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഇ​ന്ത്യ​ൻ,പാ​ശ്ചാ​ത്യ ,ക്ലാ​സ്സി​ക്ക​ൽ സം​ഗീ​ത​മാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലും അ​ല്ലാ​തെ​യു​മു​ള്ള ഗാ​ന​ങ്ങ​ളാ​ണ് സം​ഗീ​ത നി​ശ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, ബം​ഗ​ളൂ​രു, ചെ​ന്നൈ ഖ​സാ​ക്കി​സ്ഥാ​ൻ, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഗാ​യ​ക​ർ സം​ഗീ​ത നി​ശ​യി​ൽ അ​ണി​ചേ​രും.
ഓ​സ്ട്രേ​ലി​യ​ൻ സം​ഗീ​ത​ജ്ഞ​നാ​യ ദേ​വീ​സാ​റോ ആ​ണ് ഈ ​സം​ഗീ​ത പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​ൻ. ഭാ​ര​ത് ഭ​വ​നും തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സീ​മാ എ​ൻ​സാം​ന്പി​ളും, ബാം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ൻ​ഡ്രി​ഗേ​ലി​സ്റ്റും, ട്രി​വാ​ൻ​ഡ്രം അ​ക്കാ​ഡ​മി ഓ​ഫ് വെ​സ്റ്റേ​ണ്‍ മ്യൂ​സി​ക്കും സം​യു​ക്ത​മാ​യാ​ണ് സം​ഗീ​ത നി​ശ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം 7.30ന് ​ആ​രം​ഭി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നി​ന്‍റെ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ അ​റി​യി​ച്ചു.