കരുമാലൂർ ത​ട്ടാം​പ​ടി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ ശല്യമേറുന്നു
Sunday, January 13, 2019 1:24 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടാം​പ​ടി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ത​ട്ടാം​പ​ടി എ​ൻ​എ​സ്എ​സ് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളുടെ സീ​റ്റു​ക​ൾ കു​ത്തി​ക്കീറി​യ​താ​ണ് അ​വ​സാ​ന സം​ഭ​വം. കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​കെ​യെ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം​കൊ​ണ്ടു സീ​റ്റു​ക​ൾ വ​ര​ഞ്ഞു കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു.
പ്ര​ദേ​ശ​ത്തെ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തെ​ത്തു​ട​ർ​ന്നു മു​ന്പു പ​ല​ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ത​ട്ടാം​പ​ടി, മ​ന​യ്ക്ക​പ്പ​ടി മാ​താ കോ​ള​ജ് പ​രി​സ​രം, പു​റ​പ്പി​ള്ളി​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം രൂ​ക്ഷ​മാ​ണെ​ന്നു പ​രാ​തി​യു​ണ്ട്.
സ​മീ​പ പ്ര​ദേ​ശ​ത്തുനി​ന്നാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പ് വാ​റ്റു​ചാ​രാ​യം വി​ൽ​ക്കു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. അ​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൂ​ടാ​തെ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.
വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ കു​ത്തി​കീ​റി​യ സം​ഭ​വ​ത്തി​ൽ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ല​ങ്ങാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.