ഗൃ​ഹ​നാ​ഥ ദേ​ഹ​ത്ത് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ
Sunday, January 13, 2019 1:37 AM IST
ആ​ര്യ​നാ​ട്: ഗൃ​ഹ​നാ​ഥ​ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ. ആ​ര്യ​നാ​ട്, പ​റ​ണ്ടോ​ട്, കീ​ഴ്പാ​ലൂ​ർ ഹ​രി​ജ​ൻ കോ​ള​നി​യി​ൽ പ​രേ​ത​യാ​യ വി​ജ​യ​ന്‍റെ ഭാ​ര്യ ദേ​വ​കി(62) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ വീ​ടി​ന്‍റെ പു​റ​കി​ലു​ള്ള തെ​ങ്ങി​ൻ​ചു​വ​ട്ടി​ൽ മ​ണ്ണെ​ണ്ണ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ഏ​ക​മ​ൻ ഷാ​ജി.