ടോ​റ​സ് ലോ​റി​യി​ൽ മ​ണ​ൽ ക​ട​ത്ത​ൽ; എം​വി​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Sunday, January 13, 2019 1:39 AM IST
പി​ലി​ക്കോ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ടോ​റ​സി​ൽ മ​ണ​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​റു​വ​ത്തൂ​ർ ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. ച​ന്തേ​ര സ്വ​ദേ​ശി എം. ​അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ(30),മം​ഗ​ളൂ​രു സ്വ​ദേ​ശി കെ. ​സ​വാ​ദ് എ​ന്നി​വ​രെ​യാ​ണ് ച​ന്തേ​ര അ​ഡീ​ഷ​ണ​ൽ എ​സ്ഐ പി. ​രാ​ജീ​വ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ടോ​റ​സ് ലോ​റി ച​ന്തേ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റു​വ​ത്തൂ​ർ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​വി. ര​തീ​ഷി​ന്‍റെ പ​രാ​തി​യി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു​മാ​ണ് കേ​സ്.

മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന് ചെ​റു​വ​ത്തൂ​ർ ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​യ ടോ​റ​സ് ലോ​റി​യി​ലു​ള്ള മ​ണ​ലി​ന്‍റെ തൂ​ക്ക​രേ​ഖ ഇ​ല്ലാ​ത്ത​തി​നാ​ൽ തൂ​ക്കം രേ​ഖ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യം അ​ധി​കൃ​ത​ർ ചെ​യ്ത​ത്. എ​ന്നാ​ൽ തൂ​ക്ക​മെ​ടു​ക്കാ​ൻ പോ​യ ടോ​റ​സ് ലോ​റി ചെ​ക്ക്പോ​സ്റ്റി​ന​ടു​ത്തെ​ത്തി നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ടോ​റ​സ് ലോ​റി പി​ടി​കൂ​ടു​മ്പോ​ഴേ​ക്കും മ​ണ​ൽ ഇ​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ച​ന്തേ​ര പോ​ലീ​സി​ൽ എം​വി​ഐ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​ക്ക​ളെ ര​ണ്ടാ​ഴ്ചത്തേക്ക് റി​മാ​ൻ​ഡ് ചെ​യ്തു.