തീ​യ്യ​സ​മു​ദാ​യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു: തീ​യ്യ​മ​ഹാ​സ​ഭ
Sunday, January 13, 2019 1:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​മു​ദാ​യ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​പ​ര​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് തീ​യ്യ മ​ഹാ​സ​ഭ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ശ​ക്തി​പ്ര​ക​ട​ന​ത്തി​ന് സ​മു​ദാ​യ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ള്‍ നേ​ടി​ക്കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല.
രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ചാ​വേ​റാ​ക്കാ​നാ​ണ് സ​മു​ദാ​യ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഇ​തി​ൽ നി​ന്നു​ള്ള മോ​ച​നം സ​മു​ദാ​യ​ത്തി​ന് ഉ​ണ്ടാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റി​തേ​ഷ്ബാ​ബു കോ​ഴി​ക്കോ​ട്, ജി​ല്ലാ ഓ​ര്‍​ഗ​നൈ​സ​ര്‍ എ​ന്‍.​ച​ന്ദ്ര​ന്‍ പു​തു​ക്കൈ, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ര​വി കു​ള​ങ്ങ​ര, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ല്‍​കു​മാ​ര്‍ ചാ​ത്ത​മ​ത്ത്, യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് മ​ല​പ്പു​റം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച