ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി
Monday, January 14, 2019 9:22 PM IST
പീ​രു​മേ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി​യി​ടം ന​ശി​പ്പി​ച്ചു. പ​ട​ക്കം​പൊ​ട്ടി​ച്ച് പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം പാ​ളി​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. അ​ഴു​ത​യാ​റി​നു സ​മീ​പ​ത്തും പീ​രു​മേ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തു​മാ​യാ​ണ് ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ചീ​ര​ക്കാ​ലാ​യി​ൽ മോ​ളി, സ​മീ​പ​വാ​സി​ക​ളാ​യ സു​രേ​ഷ്, ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്. തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ലം, ക​വു​ങ്ങ് എ​ന്നി​വ ന​ശി​പ്പി​ച്ചു.

പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​തം ഉ​ൾ​പ്പെ​ട്ട മു​റി​ഞ്ഞ​പു​ഴ വ​ന​ത്തി​ൽ​നി​ന്നു​മാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. പ​രു​ന്തും​പാ​റ ഭാ​ഗ​ത്തെ കാ​ടു​ക​ളി​ൽ കാ​ട്ടു​തീ അ​ണ​യാ​ത്ത​തി​നാ​ൽ ആ​ന​യ്ക്ക് കാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു​പോ​കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ​ചേ​ർ​ന്ന് ആ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കൂ​ട്ട​ത്തോ​ടെ ആ​ന​ക​ൾ എ​ത്തി​യ​ത് നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​ട്ടും വ​ന​പാ​ല​ക​ർ എ​ത്താ​താ​യ​തോ​ടെ പീ​രു​മേ​ട് ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കൃ​ഷ്ണ​നു​ണ്ണി​യെ വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റ് വി​ളി​ച്ച​റി​യ​ച്ച​തോ​ടെ​യാ​ണ് വ​ന​പാ​ല​ക​ർ എ​ത്തി​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ സേ​നാ വി​ഭാ​ഗം പു​ല്ലു​മേ​ട് ചു​മ​ത​ല​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് സ്ഥ​ല​ത്ത് എ​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.