എ​കെ​സി​സി മാ​ധ്യ​മ​സെ​മി​നാ​ർ ഇ​ന്ന് ആ​യി​ര​മേ​ക്ക​റി​ൽ
Monday, January 14, 2019 9:22 PM IST
ചെ​റു​തോ​ണി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മാ​ധ്യ​മ സെ​മി​നാ​ർ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ആ​യി​ര​മേ​ക്ക​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ഭാ​നി​ല​പാ​ടു​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​നോ​നി​ക​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് മാ​ധ്യ​മ സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി സൈ​ബ​ർ ആ​ക്ഷ​ൻ ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്.

അ​ടി​മാ​ലി റീ​ജി​യ​ണി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ മ​താ​ധ്യാ​പ​ക​ർ, കെ​സി​വൈ​എം അം​ഗ​ങ്ങ​ൾ, മാ​തൃ​ദീ​പ്തി അം​ഗ​ങ്ങ​ൾ, എ​കെ​സി​സി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി അ​ഞ്ഞൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും. എ​കെ​സി​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​നി​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ഫാ. ​ജോ​ർ​ജ് ഇ​ട​വ​ഴി​ക്ക​ൽ, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, മാ​ത്യൂ​സ് ഐ​ക്ക​ര, ജേ​ക്ക​ബ് ക​റു​ക​പ്പ​ള്ളി, കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ, ഷേ​ർ​ളി ജൂ​ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​കെ​സി​സി സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബ​ന്നി ആ​ന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.