അടിമാലി ചീ​യ​പ്പാ​റ വെ​ള്ളാ​ച്ചാ​ട്ടം വ​റ്റി​വ​ര​ളു​ന്നു
Tuesday, January 15, 2019 10:34 PM IST
അ​ടി​മാ​ലി: കൊ​ച്ചി​ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ചീ​യ​പ്പാ​റ വെ​ള്ളാ​ച്ചാ​ട്ടം വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​റ്റി വ​ര​ളു​ന്നു. മു​ന്നാ​റി​ലേ​ക്കു പോ​കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലു​ള്ള ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം. ദേ​ശീ​യ പാ​ത​യോ​ര​ത്തെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ഓ​ട്ടേ​റെ​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്.

ക​ന്പി​ലൈ​ൻ മ​ല​മു​ക​ളി​ൽ പാ​റ​ക്കെ​ട്ടു​ക​ളി​ലു​ടെ 700 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കെ​ത്തു​ന്ന​താ​ണ് വെ​ള്ള​ച്ചാ​ട്ടം. വാ​ള​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ട്. ദേ​വി​യ​ർ​പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​താ​ണ് വാ​ള​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് വി​ന​യാ​കു​ന്ന​ത്. എ​ങ്കി​ലും ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. അ​ടി​മാ​ലി ടൗ​ണി​ന് അ​ഴ​കു പ​ക​രു​ന്ന കൊ​ര​ങ്ങാ​ട്ടി വെ​ള്ള​ച്ചാ​ട്ട​വും വ​ര​ണ്ടു​തു​ട​ങ്ങി.