ക​ല്ലാ​ർ​കു​ട്ടി -വെ​ള്ള​ത്തൂ​വ​ൽ -ആ​ന​ച്ചാ​ൽ റോ​ഡ് ടെ​ൻ​ഡ​ർ ചെ​യ്തു - എം​പി
Tuesday, January 15, 2019 10:35 PM IST
ചെ​റു​തോ​ണി : സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി അ​നു​വ​ദി​ച്ച് ക​ല്ലാ​ർ​കു​ട്ടി - വെ​ള്ള​ത്തൂ​വ​ൽ - ആ​ന​ച്ചാ​ൽ റോ​ഡ് ടെ​ൻ​ഡ​ർ ചെ​യ്ത​താ​യി ജോ​യ്സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.
45 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യും. സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ നാ​ലാ​മ​ത്തെ റോ​ഡാ​ണി​ത്. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ല്ലാ​ർ​കു​ട്ടി​യി​ൽ​നി​ന്നാ​രം​ഭി​ച്ച് വെ​ള്ള​ത്തൂ​വ​ൽ മു​തു​വാ​ൻ​കു​ടി മേ​രി​ലാ​ൻ​ഡ് ഈ​ട്ടി​സി​റ്റി ആ​ന​ച്ചാ​ലി​ൽ അ​വ​സാ​നി​ക്കു​ന്ന റോ​ഡ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
വീ​തി​കൂ​ട്ടി ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി പ്ര​തി​ഫ​ല​ന ലൈ​റ്റു​ക​ളും ദി​ശാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ച് ഏ​റെ മ​നോ​ഹ​ര​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡി​ന് ഒ​രു കോ​ടി​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്.
ക​ട്ട​പ്പ​ന- ഇ​ടു​ക്കി ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ടൂ​റി​സം കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന ഈ ​റോ​ഡ് ടൂ​റി​സം വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു.