കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു
Tuesday, January 15, 2019 10:35 PM IST
പെ​രു​വ​ന്താ​നം : നി​യ​ന്ത്ര​ണം വി​ട്ട ഇ​രു​ച​ക്ര വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. വ​ർ​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ എ​ബി​ൻ (21) അ​ജ്മ​ൽ (21) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത 183ൽ ​പെ​രു​വ​ന്താ​നം ചാ​മ​പ്പാ​റ വ​ള​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​പ​ക​ടം. മൂ​ന്നാ​റി​ൽ പോ​യ ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങ​വെ വ​ള​വി​ൽ ഇ​രു​ച​ക്ര വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മാ​റി എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ബി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.