കാഡ്സ് അ​ഗ്രോ ഓ​ർ​ഗാ​നി​ക് ബ​സാ​ർ: അഭിപ്രായ രൂപീകരണ യോഗം നടത്തി
Tuesday, January 15, 2019 10:35 PM IST
തൊ​ടു​പു​ഴ : മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സ് റോ​ഡി​ൽ കാ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​രം​ഭി​ക്കു​ന്ന വി​ല്ലേ​ജ് സ്ക്വ​യ​ർ അ​ഗ്രോ ഓ​ർ​ഗാ​നി​ക് ബ​സാ​റി​ന്‍റെ അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ സ​മ്മേ​ള​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വ​ദേ​ശി മാ​ർ​ക്ക​റ്റ്, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണം, ഗ്രേ​ഡിം​ഗ്, പാ​യ്ക്കിം​ഗ് കേ​ന്ദ്രം, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ടൂ​റി​സ്റ്റു​ക​ൾ​ക്ക് വി​ശ്ര​മ​ത്തി​നും വി​നോ​ദ​ത്തി​നു​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, മ​ത്സ്യ​ക്കു​ള​ങ്ങ​ൾ, മാം​സ​ത്തി​നും മ​ത്സ്യ​ത്തി​നു​മാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ, വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ഓ​പ്പ​ണ്‍ എ​യ​ർ സ്റ്റേ​ഡി​യം, കാ​ർ​ഷി​ക പ​രി​ശീ​ല​ന കേ​ന്ദ്രം, ഗ്രാ​മീ​ണ ഭ​ക്ഷ​ണ​ശാ​ല, മൂ​ല്യ​വ​ർ​ധി​ത കേ​ന്ദ്ര​ങ്ങ​ൾ, പ​ഴ​യ​കാ​ല കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ മ്യൂ​സി​യം, കാ​ർ​ഷി​ക ലൈ​ബ്ര​റി, കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ർ​ക്ക്, മു​തി​ർ​ന്ന പൗ​രൻമാർ​ക്കു​ള്ള പ്ര​ത്യേ​ക കേ​ന്ദ്രം, 50ഓ​ളം വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി 2.70 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​തി​യ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത്. കാ​ഡ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ദ്ധ​തി​യു​ടെ പ്രൊ​മോ വീ​ഡി​യോ അ​വ​ത​ര​ണം ചീ​ഫ് ആ​ർ​ക്കി​ടെ​ക്ട് പി.അ​ന്പി​ളി നി​ർ​വ​ഹി​ച്ചു. ഇ​ൻ​ഫാം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​സ് മോ​നി​പ്പി​ള്ളി, പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, കെ.​എം.​എ. ഷു​ക്കൂ​ർ, അ​ഡ്വ.ബി​ജു പ​റ​യ​നി​ലം, എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ​പി​ള്ള, എം.​എ​ൻ.​ബാ​ബു, പി.​പി.​ജോ​യി, പി.​എം.​മാ​നു​വ​ൽ, ജോ​ണി ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ജോ​ർ​ജ് പ​റ​യ​ന്നി​ലം, വി​വി​ധ ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കാ​ഡ്സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് മാ​ത്യു സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ അ​ലോ​ഷി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.