എ​ക്സ്ട്രാ വീ​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇന്ന് കോട്ടമൈതാനത്ത്
Tuesday, January 15, 2019 11:00 PM IST
പാ​ല​ക്കാ​ട്: ​ശാ​രീ​രി​ക​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി എം.​ബി.​രാ​ജേ​ഷ് എം.​പി ന​ട​പ്പാ​ക്കു​ന്ന എ​ക്സ്ട്രാ വീ​ൽ പ​ദ്ധ​തി ഇന്ന് ഉ​ച്ച​യ്ക്ക് 12ന് ​കോ​ട്ട​മൈ​താ​ന​ത്ത് എം.​ബി. രാ​ജേ​ഷ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അം​ഗ​പ​രി​മി​ത​ർ​ക്ക് തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ക്കാ​നാ​യി പ്ര​ത്യേ​ക​മാ​യ ച​ക്രം ഘ​ടി​പ്പി​ച്ച വാ​ഹ​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് എ​ക്സ്ട്രാ വീ​ൽ. ഹ​രി​ത​പ്രോ​ട്ടോ​ക്കാ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഇ​ല​ക്ട്രോ​ണി​ക്ക് സ്കൂ​ട്ട​റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 51 പേ​ർ​ക്ക് 39,52,500 രൂ​പ ചെ​ല​വി​ലാ​ണ് സ്കൂ​ട്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​വു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി മു​ഖ്യാ​തി​ഥി​യാ​വും.

യു​വ​ക​ലാ​സാ​ഹി​തി സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ക​ല്ലടിക്കോ​ട് : യു​വ​ക​ലാ​സാ​ഹി​തി സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് ക​ല്ലി​ട​ക്കോ​ട് സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി.​അ​ഹ​മ്മ​ദ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ:​ഫാ​ദ​ർ തോ​മ​സ് ത​ട​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഇം.​എം.​സ​തീ​ശ​ൻ ജ​യ​ൻ ചേ​ർ​ത്ത​ല, ശാ​ര​ദ മോ​ഹ​ൻ ,ഷി​ല രാ​ഹു​ല​ൻ .ടി.​യു ജോ​ണ്‍​സ​ണ്‍, ജ. ​ശി​വ​ദാ​സ​ൻ ,പൊ​റ്റ​ശ്ശേ​രി മ​ണി​ക​ണ്ഠ​ൻ പ്ര​ദീ​പ് വ​ർ​ഗീ​സ്, ഗ്.​ജ​യ​പ്ര​കാ​ശ്, രാ​ധാ​ക​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.