ഉ​ത്സ​വഛാ​യ​യി​ൽ ഉ​ദ്ഘാ​ട​നം
Tuesday, January 15, 2019 11:18 PM IST
കൊ​ല്ലം: ആ​ശ്രാ​മം മൈ​താ​ന​ത്ത് കൊ​ല്ലം ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന​ത് ഉ​ത്സ​വഛാ​യ​യി​ൽ. ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തും മു​ന്പ് ത​ന്നെ ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ൽ നി​റ​ഞ്ഞ് ക​വി​ഞ്ഞി​രു​ന്നു.
മൈ​താ​ന​ത്തി​ന് പു​റ​ത്തും റോ​ഡി​ന് ഇ​രു​വ​ശ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ത​ടി​ച്ചു​കൂ​ടി. പ്ര​ധാ​ന​മ​ന്ത്രി​യും സം​ഘ​വും എ​ത്തു​ന്ന​തു​വ​രെ വേ​ദി​യി​ൽ ബൈ​പാ​സി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.
വൈ​കു​ന്നേ​രം 4.40ന് ​പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ശ​ബ്ദം കേ​ട്ട​തോ​ടെ സ​ദ​സാ​കെ ഇ​ള​കി​മ​റി​ഞ്ഞു. മോ​ദി കീ​ജ​യ് വി​ളി​ക​ളാ​ൽ സ​ദ​സ് ഇ​ള​കി മ​റി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി വേ​ദി​യി​ൽ എ​ത്തും​വ​രെ വേ​ദി​യി​ൽ ആ​ര​വ​ത്തി​ന്‍റെ ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു.
ന​രേ​ന്ദ്ര​മോ​ദി ആ​ശ്രാ​മ​ത്ത് വി​മാ​ന​മി​റ​ങ്ങി​യെ​ന്ന അ​റി​യി​പ്പ് മൈ​ക്കി​ലൂ​ടെ വ​ന്ന​തോ​ടെ സ​ദ​സി​ന്‍റെ ആ​വേ​ശം അ​ണ​പൊ​ട്ടി. വീ​ണ്ടും നി​ല​യ്ക്കാ​ത്ത ക​ര​ഘോ​ഷ​വും ആ​ര​വ​ങ്ങ​ളും. 4.50ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വേ​ദി​യി​ൽ എ​ത്തി.
ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി.​സ​ദാ​ശി​വ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ന്ത്രി​മാ​ർ​ക്കും എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും മോ​ദി ഹ​സ്ത​ദാ​നം ന​ൽ​കി.
തു​ട​ർ​ന്ന് പ്ര​ധാ​മ​ന്ത്രി സ​ദ​സി​നെ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്ത​പ്പോ​ഴും സ​ദ​സ് ക​ര​ഘോ​ഷ​ത്തി​ൽ അ​മ​ർ​ന്നു. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി.​സ​ദാ​ശി​വ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി​യെ ഷാ​ള​യ​ണി​യി​ച്ചും മൊ​മ​ന്‍റോ ന​ൽ​കി​യും ആ​ദ​രി​ച്ചു.