മ​ല​യാ​ളം മൊ​ഴി​ഞ്ഞ് മോ​ദി
Tuesday, January 15, 2019 11:18 PM IST
കൊ​ല്ലം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബൈ​പാ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ആ​രം​ഭി​ച്ച​ത് മ​ല​യാ​ള​ത്തി​ൽ. കേ​ര​ള​ത്തി​ലെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രെ ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു ബ​ഹു​മാ​നി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ണ് മോ​ദി സ​ദ​സി​നെ കൈ​യി​ലെ​ടു​ത്ത് കൈ​യ​ടി നേ​ടി​യ​ത്.
പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ഴും കൊ​ല്ല​ത്തോ​ട് മ​ല​യാ​ളം മൊ​ഴി​യാ​ൻ അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. കൊ​ല്ലം ക​ണ്ടാ​ൽ ഇ​ല്ലം വേ​ണ്ട എ​ന്ന ചൊ​ല്ലാ​ണ് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ച​ത്. അ​ത്ര​യ്ക്ക് സ്നേ​ഹ​വും സ​ഹ​ക​ര​ണ​വു​മാ​ണ് കൊ​ല്ല​ത്ത് എ​ത്തു​ന്ന​തെ​ന്ന് ആം​ഗ​ലേ​യ​ത്തി​ലും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും ന​മ​സ്കാ​ര​വും പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ​വ​രെ​യും കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്ത് അ​ദ്ദേ​ഹം വേ​ദി​യു​ടെ പ​ടി​യി​റ​ങ്ങി.