ഭാ​ര്യ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഭ​ര്‍​ത്താ​വ് മ​രി​ച്ചു
Wednesday, January 16, 2019 12:29 AM IST
വെ​മ്പാ​യം: ഭാ​ര്യ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഭ​ര്‍​ത്താ​വ് മ​രി​ച്ചു. വ​ട്ട​പ്പാ​റ കു​റ്റി​യാ​ണി വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ സു​ഭ​ദ്ര (66), ഭ​ര്‍​ത്താ​വ് ക​രു​ണാ​ക​ര​ൻ (76) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​ഭ​ദ്ര ക​ഴി​ഞ്ഞ 31ന് ​തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 10ന് ​ആ​ശു​പ​ത്രി​യി​ല്‍ മ​രി​ക്കു​ക​യും ചെ​യ്തു. 14നു ​വൈ​കു​ന്നേ​രം സു​ഭ​ദ്ര​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഭ​ര്‍​ത്താ​വ് ക​രു​ണാ​ക​ര​ന്‍ വീ​ടി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: പ്രേം​ജി, പ്ര​മീ​ള. മ​രു​മ​ക്ക​ള്‍: ബി​ന്ദു, അ​നി​ല്‍​കു​മാ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.