ക​ല്ലാ​ർ​കു​ട്ടി - ആ​ന​ച്ചാ​ൽ റോ​ഡ് ടെ​ൻ​ഡ​ർ ചെ​യ്തു: എം​പി
Wednesday, January 16, 2019 10:15 PM IST
ചെ​റു​തോ​ണി: സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച ക​ല്ലാ​ർ​കു​ട്ടി - വെ​ള്ള​ത്തൂ​വ​ൽ - ആ​ന​ച്ചാ​ൽ റോ​ഡ് ടെ​ൻ​ഡ​ർ ചെ​യ്ത​താ​യി ജോ​യ്സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കും.
അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ല്ലാ​ർ​കു​ട്ടി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് വെ​ള്ള​ത്തൂ​വ​ൽ -മു​തു​വാ​ൻ​കു​ടി -മേ​രി​ലാ​ൻ​ഡ് -ഈ​ട്ടി​സി​റ്റി - ആ​ന​ച്ചാ​ലി​ൽ അ​വ​സാ​നി​ക്കും. വീ​തി​കൂ​ട്ടി ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി റി​ഫ്ള​ക്ട​ർ ലൈ​റ്റ​ലു​ക​ളും ദി​ശാ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. ഒ​രു​കി​ലോ​മീ​റ്റ​ർ റോ​ഡി​ന് ഒ​രു​കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ചെ​ല​വ്.