പ​ട്ട​യ​വി​ത​ര​ണ ന​ട​പ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ൽ: റോ​യി കെ. ​പൗ​ലോ​സ്
Wednesday, January 16, 2019 10:17 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് ആ​രോ​പി​ച്ചു. ഇ​ടു​ക്കി​യി​ൽ ഒ​രു മ​ന്ത്രി​യു​ണ്ടാ​യി​ട്ടും ജി​ല്ല​യി​ൽ പ​ട്ട​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ദ്ദേ​ഹം എ​ടു​ക്കു​ന്നി​ല്ല. റ​വ​ന്യൂ മ​ന്ത്രി​യും ഇ​തേ​ത രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
ഇ​ട​തു​സ​ർ​ക്കാ​ർ വ​ന്ന​തി​നു​ശേ​ഷം പേ​രി​ന് ര​ണ്ടു​ത​വ​ണ പ​ട്ട​യ​മേ​ള ന​ട​ത്തി. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​യാ​റാ​ക്കി​വ​ച്ചി​രു​ന്ന പ​ട്ട​യ​മാ​ണ് അ​വ​ർ ന​ൽ​കി​യ​ത്. വ​നാ​വ​കാ​ശ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യി​ട്ടും പ​തി​നാ​യി​ര​ത്തി​ൽ​താ​ഴെ പ​ട്ട​യം മാ​ത്ര​മേ ഈ ​സ​ർ​ക്കാ​രി​ന് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.
ക​ഴി​ഞ്ഞ യു​പി​എ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഫ​ണ്ടു​കാ​ണി​ച്ച് ത​ന്‍റെ ഫ​ണ്ടാ​ണെ​ന്നു പ​റ​ഞ്ഞു​ന​ട​ക്കു​ന്ന ജോ​യ്സ് ജോ​ർ​ജ് എം​പി ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. ക​ഴി​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രും അ​ന്ന​ത്തെ എം​പി പി.​ടി. തോ​മ​സി​ന്‍റെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ ഇ​ടു​ക്കി​ക്ക് 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.
ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ട് ഇ​പ്പോ​ൾ ശ​രി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന എം​പി​യു​ടെ ന​ട​പ​ടി ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റോ​യി കെ. ​പൗ​ലോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. അ​ൻ​സാ​രി, മ​ത്താ​യി തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.