അ​മ്മ​യെ​യും മ​ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തിക്കൊ​ന്ന കേ​സി​ൽ ര​ണ്ടാം പ്ര​തി കു​റ്റ​ക്കാ​ര​ൻ
Wednesday, January 16, 2019 10:17 PM IST
തൊ​ടു​പു​ഴ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ അ​മ്മ​യേ​യും മ​ക​ളേ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യും കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. 2007 ഡി​സം​ബ​ർ ര​ണ്ടി​ന് രാ​ത്രി​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ അ​മ്മ​യെ​യും ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യു​മാ​യ യു​വ​തി​യെ​യും ബ​ലാ​ൽ​സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി ജോ​മോ​നെ​യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ച​ത്. തൊ​ടു​പു​ഴ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​കെ. സു​ജാ​ത പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ശി​ക്ഷ​യെ കു​റി​ച്ച് വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കേ​സ് ഇ​ന്ന​ത്തേ​ക്ക മാ​റ്റി.
പ്ര​തി​യെ മു​ട്ടം സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. കേ​സി​ലെ ഒ​ന്നാം പ്ര​തി വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം പു​തു​വ​ലി​ൽ പു​തു​വ​ൽ​ത​ട​ത്തി​ൽ രാ​ജേ​ന്ദ്ര​നെ തൊ​ടു​പു​ഴ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യി​രു​ന്ന ടി.​യു. മാ​ത്തു​കു​ട്ടി 2012 ജൂ​ണ്‍ 20ന് ​വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചി​രു​ന്നു. രാ​ജേ​ന്ദ്ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി വ​ധ​ശി​ക്ഷ ശ​രി വ​ച്ചി​രു​ന്നു. കേ​സ് കാ​ല​യ​ള​വി​നു​ള്ളി​ൽ ഒ​ളി​വ​ൽ പോ​യ ജോ​മോ​നെ അ​ടി​മ​ലി​ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ൾ ര​ണ്ടു പേ​രും ചേ​ർ​ന്ന് പീ​രു​മേ​ട് 57-ാം മൈ​ലി​ൽ വ​ലി​യ​വ​ള​വി​ന് താ​ഴെ വ​ള്ളോം​പ​റ​ന്പി​ൽ മോ​ളി (55), മ​ക​ൾ നീ​നു (22) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച് തോ​ർ​ത്ത് ക​ഴു​ത്തി​ലി​ട്ട് മു​റു​ക്കി ബോ​ധ​ര​ഹി​ത​യാ​ക്കി​യ ശേ​ഷം ഇ​രു​വ​രെ​യും ബ​ലാ​ൽ​സം​ഗം ചെ​യ്യു​ക​യും വാ​ക്ക​ത്തി​ക്കും ക​ന്പി​വ​ടി​ക്കും വെ​ട്ടി​യും അ​ടി​ച്ചും കാ​ൽ​മു​ട്ട് കൊ​ണ്ട് ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​വും ത​ങ്ങ​ളു​ടെ നി​ഷ്ഠൂ​ര പ്ര​വൃ​ത്തി​ക​ൾ തു​ട​ർ​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. 2007 ഡി​സം​ബ​ർ ആ​റി​നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ നി​ര​ത്തി​യ​ത്. രാ​ജേ​ന്ദ്ര​ന്‍റെ കേ​സി​ൽ അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന അ​ഡ്വ. ഇ.​എ റ​ഹീ​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്ന​ത്. ജോ​മോ​ന്‍റെ കേ​സി​ലും ഇ.​എ. റ​ഹി​മി​നെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​മാ​ണ് പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.