മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ പി​ടി​യി​ൽ
Wednesday, January 16, 2019 10:18 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. ബാ​ല​ൻ​പി​ള​ള​സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ശ​മ​റ്റം ഫി​നാ​ൻ​സി​ൽ ഇ​ന്ന​ലെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.
പ​ത്ത​നം​തി​ട്ട പാ​റ​മ​ട വീ​ട്ടി​ൽ റ​ജീ​ബ്, തൂ​ക്കു​പാ​ലം ചേ​ന്നം​കു​ള​ത്ത് സ​ജി എ​ന്നി​വ​രാ​ണ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്. ര​ണ്ടു വ​ള​ക​ളാ​ണ് പ​ണ​യ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. 19.83 ഗ്രാം ​തൂ​ക്ക​മു​ള്ള ഇ​വ​യ്ക്ക് 43,000 രൂ​പ​യാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​രു​പ്പ​ടി​ക​ൾ​ക​ണ്ട് സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ആ​ധാ​ർ കാ​ർ​ഡു​ക​ൾ വാ​ങ്ങി​വ​യ്ക്കു​ക​യും സ്വ​ർ​ണം കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് പൂ​ശ് വെ​ളി​ച്ച​ത്താ​യ​ത്.
ഇ​തേ ഉ​രു​പ്പ​ടി​ക​ൾ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ ബാ​ല​ൻ​പി​ള്ള​സി​റ്റി​യി​ലെ സ്ഥാ​പ​ന​ത്തെ സ​മീ​പി​ച്ച​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.