മാ​ന​സി​കവെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വരെ സ​ഹാ​യി​ക്ക​ണം: മോ​ണ്‍. മു​ള​വ​നാ​ൽ
Wednesday, January 16, 2019 10:18 PM IST
മു​രി​ക്കാ​ശേ​രി: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ചി​ക്കാ​ഗോ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ. അ​മേ​രി​ക്ക, യൂ​റോ​പ്പ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് സ​ഹാ​യ​മാ​യി നി​ൽ​ക്കു​ന്ന​ത് സ​ർ​ക്കാ​രാ​ണെ​ന്നും ഇ​ത്ത​രം വ്യ​ക്തി​ക​ളെ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന​വ​രു​ടെ ന​ൻ​മ കാ​ണാ​ൻ സ​ർ​ക്കാ​രും സ​മൂ​ഹ​വും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​യും നി​യ​മ​സ​ഹാ​യ​വും എ​ന്ന​വി​ഷ​യ​ത്തി​ൽ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ.
കൊ​ച്ചി ക​നി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ലി​റ്റോ പാ​ല​ത്തി​ങ്ക​ൽ ക്ലാ​സ് ന​യി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഓ​ർ​ഫ​നേ​ജു​ക​ളി​ൽ​നി​ന്നും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി അ​ഞ്ഞൂ​റോ​ളം​പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.
ജോ​യ്സ് ജോ​ർ​ജ് എം​പി, സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു, ഫാ. ​ബെ​ന്നി ക​ന്നു​വെ​ട്ടി​യി​ൽ, റ​വ.​ഡോ.​ജോ​ർ​ജ് തു​ന്പ​നി​ര​പ്പേ​ൽ, റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​നി​ത സ​ജീ​വ്, കെ.​എം. ജ​ലാ​ലു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.