മു​ഖ്യ​മ​ന്ത്രി വി​ശ്വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു: ബി​ജെ​പി
Wednesday, January 16, 2019 10:20 PM IST
തൊ​ടു​പു​ഴ: സു​പ്രീം കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി വി​ശ്വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ.
ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു.​ജെ.​കൈ​മ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​രു​വി​ള മാ​ത്യു, പി.​എ.​വേ​ലു​ക്കു​ട്ട​ൻ , ബി​ഡി​ജ​ഐ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ , പി.​യു.​ജോ​സ്, പി.​എ​സ്.​വി​ജ​യ​ൻ, പി.​പി.​സാ​നു, ഡോ.​കെ.​സോ​മ​ൻ, കെ.​എ​സ്. അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.