ഉ​ണ​ങ്ങി​യ വാ​ക​മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണം
Wednesday, January 16, 2019 10:49 PM IST
ചി​റ്റൂ​ർ: ആ​ലാം​ക​ട​വ്- ക​ന്നി​മാ​രി പ​ള്ളി​മൊ​ക്ക് പ്ര​ധാ​ന​പാ​ത​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യി ഉ​ണ​ങ്ങി അ​പ​ക​ട​ഭീ​തി പ​ര​ത്തു​ന്ന വാ​ക​മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. നാ​ലു​മാ​സം​മു​ന്പ് മൂ​ന്ന​ര​കോ​ടി ചെ​ല​വ​ഴി​ച്ച് ക​ന്നി​മാ​രി​യി​ൽ​നി​ന്നും ആ​ലാം​ക​ട​വ് പു​ഴ​പ്പാ​ലം​വ​രെ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​ത​സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

മീ​നാ​ക്ഷി​പു​രം, നെ​ല്ലി​മേ​ട്, പ്ലാ​ച്ചി​മ​ട, ക​ന്നി​മാ​രി, പാ​ട്ടി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ ദൂ​ര​പ​രി​ധി​യും സ​ഞ്ചാ​ര സൗ​ക​ര്യ​വു​മു​ള്ള ആ​ലാം​ക​ട​വ് റോ​ഡി​നെ​യാ​ണ് മി​ക്ക​പ്പോ​ഴും ആ​ശ്ര​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ബ​ല​ക്ഷ​യ​മു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​തി​രി​ക്കു​ന്ന​ത് ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ളി​ൽ​നി​ന്നും കൊ​ന്പു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കു വീ​ഴു​ന്ന​തും പ​തി​വാ​ണ്.

ഒ​രു​വ​ർ​ഷം​മു​ന്പ് വ​ൻ​വൃ​ക്ഷം വീ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റും നാ​ല് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​രു​ന്നു. റോ​ഡി​ൽ വീ​ണു​കി​ട​ന്ന മ​രം​മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ത​ട​സ​വു​മു​ണ്ടാ​യി. ചി​റ്റൂ​രി​ൽ​നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് ആ​ലാം​ക​ട​വ് വ​ഴി വ​ന്ന ലോ​റി റോ​ഡി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​നി​ന്ന മ​ര​ക്കൊ​ന്പി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ രാ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.