ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ​സ്വീ​ക​ര​ണം നാളെ
Wednesday, January 16, 2019 10:49 PM IST
പാ​ല​ക്കാ​ട്: സാ​ധാ​ര​ണ​ക്കാ​രെ ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യം- മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് കേ​ര​ള നി​യ​മ​സ​ഭ​യും സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ- ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് 18 ന് ​ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
ജി​ല്ല​യി​ൽ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ക. 18 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് മ​ണ്ണാ​ർ​ക്കാ​ട് ജി.​എം.​യു.​പി.​എ​സ്.​ൽ (ആ​ര്യാ​പ​ള്ളം ന​ഗ​ർ) എ​ത്തു​ന്ന ജാ​ഥ​യു​ടെ സ്വീ​ക​ര​ണ സ​മ്മേ​ള​നം എം.​ബി.​രാ​ജേ​ഷ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
19 ന് ​രാ​വി​ലെ 9.30 ന് ​പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് ഇ.​വി രാ​മ​സ്വാ​മി അ​യ്യ​ർ ന​ഗ​റി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യും 11 ന് ​ആ​ല​ത്തൂ​ർ ദേ​ശീ​യ മൈ​താ​ന​ത്ത്് ആ​ർ.​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ എ​ത്തു​ന്ന ജാ​ഥ​യു​ടെ സ്വീ​ക​ര​ണ സ​മ്മേ​ള​നം കെ.​ഡി.​പ്ര​സേ​ന​ൻ എം.​എ​ൽ.​എ​യും നി​ർ​വ​ഹി​ക്കുമെന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി​ പറഞ്ഞു.