ഏ​ക​ദി​ന സെ​മി​നാ​ർ
Wednesday, January 16, 2019 10:50 PM IST
പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് ച​രി​ത്ര​വ​കു​പ്പ് കേ​ര​ള കൗ​ണ്‍​സി​ൽ ഫോ​ർ ഹെ​റി​റ്റേ​ജ് പ്രൊ​മേ​ഷ​ൻ വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും.
കേ​ര​ള കൗ​ണ്‍​സി​ൽ ഫോ​ർ ഹെ​റി​റ്റേ​ജ് പ്രൊ​മോ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​വെ​ള്ളി​നേ​ഴി അ​ച്യു​ത​ൻ​കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​ശ​ശി​ഭൂ​ഷ​ണ്‍, കേ​ര​ള കൗ​ണ്‍​സി​ൽ ഫോ​ർ ഹെ​റി​റ്റേ​ജ് പ്രൊ​മോ​ഷ​ൻ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി.​എ​സ്.​ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹെ​റി​റ്റേ​ജ് പ്രൊ​മോ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​ശ​ശി​ശേ​ഖ​ർ ഉ​പ​സം​ഹാ​രം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ റോ​സ് ആ​ൻ സ്വാ​ഗ​ത​വും കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഇ.​ടി.​ഷൈ​നി ന​ന്ദി​യും പ​റ​യും.