ഗാ​യ​ത്രി​പ്പു​ഴ​ പാ​ല​ത്തി​നി​രു​വ​ശ​ത്തും മാ​ലി​ന്യ​നി​ക്ഷേ​പം പെ​രു​കി
Wednesday, January 16, 2019 10:53 PM IST
കൊ​ല്ല​ങ്കോ​ട്: ഗാ​യ​ത്രി​പ്പു​ഴ പാ​ല​ത്തി​നി​രു​വ​ശ​ത്തും ചാ​ക്കു​ക​ളി​ലും പോ​ളി​ത്തീ​ൻ ക​വ​റു​ക​ളി​ലും പൊ​തി​ഞ്ഞ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ പു​ഴ​വെ​ള്ളം മ​ലി​ന​മാ​കു​ക​യാ​ണ്. പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം വെ​ള്ള​ത്തി​ലും പി​ന്നീ​ട് കൃ​ഷി​യി​ട​ങ്ങ​ളി​ലു​മെ​ത്തി​ച്ചേ​രു​ക​യാ​ണ്. പൊ​ട്ടി​യ ചി​ല്ലു​കു​പ്പി​ക​ളും ഇ​റ​ച്ചി​മാ​ലി​ന്യ​വും​വ​രെ വെ​ള്ള​ത്തി​ലൂ​ടെ വ​യ​ലു​ക​ളി​ലെ​ത്തു​ന്നു.
വ​യ​ലു​ക​ളി​ൽ കൃ​ഷി​പ്പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​ചി​ല്ലു​ക​ൾ​കൊ​ണ്ട് അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
കൊ​ല്ല​ങ്കോ​ട്- ഉൗ​ട്ട​റ ഭാ​ഗ​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം രാ​ത്രി​സ​മ​യ​ങ്ങ​ളി​ലാ​ണ് പു​ഴ​യ്ക്ക​ര​യി​ലി​ടു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ൾ പ​ര​സ്പ​രം ക​ടി​കൂ​ടു​ന്ന​തും റോ​ഡി​ൽ മാ​ലി​ന്യം വ​ലി​ച്ചി​ടു​ന്ന​തും പ​തി​വാ​ണ്.
മാ​ലി​ന്യം റോ​ഡ​രി​കി​ൽ കു​മി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​തി​നാ​ൽ എ​തി​ർ​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ റോ​ഡ​രി​കി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന സൗ​ക​ര്യ​വും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നിരോധന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണ​മു​ണ്ട്.