വാ​ഹ​ന "ശ​വ​പ്പ​റ​മ്പു​ക​ള്‍' ഇ​ല്ലാ​താ​കും
Thursday, January 17, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ല സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ മു​റ്റ​വും പ​രി​സ​ര​വും നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യി​ട്ടു​ണ്ട്. ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു ജ​ന​ങ്ങ​ള്‍​ക്കും ഇ​തു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു ഈ ​വാ​ഹ​ന​ങ്ങ​ള്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ടി​യ​ന്ത​ര​മാ​യി ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തി​നാ​യി പോ​ലീ​സ്, എ​ക്‌​സൈ​സ്, റ​വ​ന്യൂ, ഫോ​റ​സ്റ്റ് വ​കു​പ്പു​ക​ളു​ടെ യോ​ഗം ക​ള​ക്ട​ര്‍ വി​ളി​ച്ചു​ചേ​ര്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 257 വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. അ​ന​ധി​കൃ​ത മ​ണ​ല്‍​ക്ക​ട​ത്ത്, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത് തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍,താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

നി​യ​മാ​നു​സൃ​ത പി​ഴ ന​ല്‍​കി വാ​ഹ​ന​ങ്ങ​ള്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി ഉ​ട​മ​സ്ഥ​ര്‍​ക്ക് തി​രി​ച്ച് എ​ടു​ക്കാ​മെ​ങ്കി​ലും പ​ല​രും ഇ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും കൂ​ട്ടി​യി​ടേ​ണ്ടി വ​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ല്‍ അ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ലേ​ലം ചെ​യ്യു​ന്ന​ത്. ഇ​വ ലേ​ലം ചെ​യ്ത​തി​ന് ശേ​ഷം ബാ​ക്കി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​വ​യും നി​യ​മാ​നു​സൃ​തം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷം ഇ​വ സൂ​ക്ഷി​ച്ച ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കൂ​ടു​ത​ല്‍ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ പ​ര​സ്യ​ലേ​ല​ത്തി​നാ​യി വയ്​ക്കു​ന്ന​ത്.

ഉ​ട​മ​ക​ള്‍​ക്ക് അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ന്ന​തി​നാ​യി 30 ദി​വ​സം കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 30 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​വാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ഇ​നി​യൊ​ര​റി​യി​പ്പി​ല്ലാ​തെ ലേ​ലം ചെ​യ്യും. വാ​ഹ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ kasargod.gov.in ല്‍ ​ല​ഭ്യ​മാ​ണ്.
വാ​ഹ​ന​ലേ​ല​ത്തി​ന്‍റെ ചു​മ​ത​ല കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​നും 9447100298, ഡി​വൈ​എ​സ്പി (ന​ര്‍​കോ​ട്ടി​ക്) ന​ന്ദ​ന​ന്‍​ പി​ള്ള​യ്ക്കു​മാ​ണ് 9497990144. കോ-​ഒാ​ർ​ഡി​നേ​ഷ​ന്‍ ചു​മ​ത​ല ക​ള​ക്‌​റ്റേ​ഴ്‌​സ് ഇന്‍റേണ്‍ പി. ​അ​ര്‍​ജു​ന​നു​മാ​ണ്.