കാ​ട് വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ ക​ട​ന്ന​ലി​ള​കി; ആ​റു​പേ​ര്‍​ക്ക് കു​ത്തേ​റ്റു
Thursday, January 17, 2019 1:43 AM IST
ബ​ന്ത​ടു​ക്ക: കാ​ട് വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ ക​ട​ന്ന​ലി​ള​കി ആ​റു​പേ​ര്‍​ക്ക് കു​ത്തേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ത​ടു​ക്ക വീ​ട്ടി​യാ​ടി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടു പ​റ​മ്പി​ല്‍ കാ​ടു​വെ​ട്ടു​ക​യാ​യി​രു​ന്ന മാ​ന​ടു​ക്കം സ്വ​ദേ​ശി വെ​ളു​ത്തേ​നെ(75)​യാ​ണ് ക​ട​ന്ന​ല്‍ കൂ​ട്ടം ആ​ക്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് ര​ക്ഷി​ക്കാ​നെ​ത്തി​യ അ​മ്മ​യ്ക്കും മ​ക​നും കു​ത്തേ​റ്റു. പ്രാ​ണ​ര​ക്ഷാ​ര്‍​ത്ഥം മൂ​ന്നു പേ​രും മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​പ്പോ​ള്‍ പി​ന്നാ​ലെ വ​ന്ന ക​ട​ന്ന​ല്‍ ക്കൂ​ട്ടം ഈ ​വീ​ട്ടി​ലെ മൂ​ന്നു​പേ​രെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു.
വീ​ട്ടി​യാ​ടി​യി​ലെ ത്രേ​സ്യാ​മ്മ (60), മ​ക​ന്‍ ബി​നു സി​റി​യ​ക് (38) എ​ന്നി​വ​രാ​ണ് വെ​ളു​ത്തേ​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ക​ട​ന്ന​ല്‍​ക്കൂ​ട്ടം ഇ​വ​ര്‍​ക്കു നേ​രേയും തി​രി​ഞ്ഞ​ത്. മൂ​ന്നു​പേ​രും 200 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള അ​റ​യ്ക്ക​ല്‍ ബേ​ബി​യു​ടെ (55) വീ​ട്ടി​ലേ​ക്കാ​ണ് ഓ​ടി​ക്ക​യ​റി​യ​ത്. ഇ​തോ​ടെ ബേ​ബി​യു​ടെ വീ​ട്ടി​ലെ മൂ​ന്നു പേ​ര്‍​ക്കും കു​ത്തേ​റ്റു. ബേ​ബി​യെ കൂ​ടാ​തെ ഭാ​ര്യ ബെ​റ്റി (48), മ​ക​ന്‍ ബ​ച്ച​ന്‍ (28) എ​ന്നി​വ​ര്‍​ക്കും ക​ട​ന്ന​ല്‍ക്കു​ത്തേ​റ്റു. വെ​ളു​ത്തേ​ന്‍, ത്രേ​സ്യാ​മ്മ, ബി​നു എ​ന്നി​വ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കു​ള്ള​തി​നാ​ല്‍ ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.